ബേഡകം : ഗവണ്‍മെന്റ് വിദ്യാലയത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നല്‍കാമെന്ന വാഗ്ദാനവുമായി ഫോണ്‍ സന്ദേശം .ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
കര്‍ണാടക, തമിഴ്‌നാട്,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിളി വന്നത് .ഇതിനെ തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും പോലീസില്‍ പരാതി നല്‍കി .
വിദ്യാര്‍ഥിനികള്‍ക്ക് മാത്രമാണ് ക്ലാസ് നല്‍കുന്നതെന്നും ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ കോൺസെൻട്രേഷൻ ലഭിക്കാന്‍ കുട്ടികളെ ഒറ്റയ്ക്ക് വാതിലടച്ച് മുറിയില്‍ ഇരുത്തണമെന്നും രക്ഷിതാക്കള്‍ സമീപത്ത് ഉണ്ടാകാന്‍ പാടില്ലെന്നുമാണ് ഫോണ്‍ വിളിച്ചവരുടെ അഭ്യര്‍ത്ഥന .
വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് സംസാരം തുടങ്ങുന്നത്.രക്ഷിതാക്കള്‍ സംശയംതോന്നിയതിനെ തുടര്‍ന്ന് അധ്യാപകരെ ബന്ധപ്പെട്ടു .ഇതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്
ബേഡകംപോലീസ് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു