പണം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ; വിപിന്റെ സഹോദരിയുടെ വിവാഹം 29ന്, വിദ്യയുടെ മിന്നുകെട്ട് പാറമേക്കാവ് ക്ഷേത്രത്തില്‍

Latest കേരളം പ്രാദേശികം

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹം പണമില്ലാത്തതിന്റെ പേരില്‍ മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളെ പ്രതിശ്രുത വരന്‍ നിധിന്‍ 29-ന് വിവാഹം കഴിക്കും.

പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30-നും 9.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ താലികെട്ടും.

കയ്പമംഗലം സ്വദേശി ഷാര്‍ജയില്‍ എ.സി. ടെക്നീഷ്യനായ നിധിന്‍ ആണ് വരന്‍.

വിവാഹശേഷം ജനുവരിയില്‍ വിേദശത്തേക്ക് മടങ്ങാനാണ് നിധിന്റെ തീരുമാനം.

തൃശ്ശൂരിലെ സേവന മെഡിക്കല്‍സില്‍ കാഷ് വിഭാഗത്തിലെ ജീവനക്കാരിയാണ് വിദ്യ. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന് അഞ്ച് നാള്‍ ബാക്കി നില്‍ക്കെയായിരുന്നു വിയോഗം.

വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ മനോവിഷമത്തിലാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്.

പണമിടപാട് സ്ഥാപനം അവസാനനിമിഷം വായ്പ നിഷേധിച്ചതാണ് വിപിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്.

വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്.

സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു.

മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *