തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാർട്ടിയിൽ പടയൊരുക്കം. സുരേന്ദ്രനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ എന്നിവർക്ക് കത്തയച്ചു. ഗ്രൂപ്പുകൾക്ക് ഒപ്പം നിൽക്കാത്ത നേതാക്കളും ഈ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് മെയിൽ അയച്ചിട്ടുണ്ടെന്നാണ് വിവരം.
സംസ്ഥാന നേതാക്കൾ ഉന്നയിക്കുന്ന നേതൃമാറ്റ വിഷയം ഡോ. സി വി ആനന്ദബോസിന്റെ റിപ്പോർട്ടിലും ഉൾപ്പെട്ടിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ആനന്ദബോസ് പരിശോധിച്ചത്. പാർട്ടിയുടെ എല്ലാ തലങ്ങളിൽ നിന്നും നേതൃമാറ്റമെന്ന ആവശ്യം ഉയർന്നതായാണ് സൂചന.