തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു

ദിണ്ടിഗൽ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ രാജാകാപട്ടിയിൽ നിന്നുള്ള ബാലകൃഷ്ണൻ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.നടുറോഡിൽ വെച്ചാണ് ബാലകൃഷ്ണൻ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ശേഷം ഉടൻ തന്നെ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും മുറിവുകളിൽ നിന്ന് രക്തം വാർന്ന് ബാലകൃഷ്ണൻ മരിച്ചിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]

Continue Reading

കഴിവില്ലാത്ത ഈ സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു” :പ്രകാശ് രാജ്

കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. “കഴിവില്ലാത്ത, അധികാരഭ്രമം വീക്ഷണമില്ലാത്ത, സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും ആവർത്തിക്കും, ഉണരൂ ഇന്ത്യ,” എന്നാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.  സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് 3000 കൂടി മുടക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. വീഡിയോയിൽ ഒരു മാധ്യമ പ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടി നൽകുകയാണ് പ്രകാശ് രാജ്.  “ഈ […]

Continue Reading