കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി; സല്യൂട്ടും

കാസര്‍കോഡ്: കാസര്‍കോഡ് നടന്ന റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാകയുയര്‍ത്തിയത് തലകീഴായി. മാധ്യമ പ്രവര്‍ത്തകരാണ് പതാക തല തിരിച്ചാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചത്.തലകീഴായി ഉയര്‍ത്തിയ പതാകക്ക് അപ്പോഴേക്കും മന്ത്രി സല്യൂട്ടും നല്‍കിയിരുന്നു. വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസിലായിരുന്നില്ല. പതാക തലതിരിച്ചാണെന്ന് മനസിലായതോടെ ഉടനെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തുകയുമായിരുന്നു.വിഷയത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എ.ഡി.എം അറിയിച്ചു.

Continue Reading

നീലേശ്വരത്ത് പുരാരേഖാ മ്യൂസിയം സ്ഥാപിക്കും:മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസറഗോഡ് :ജില്ലയിൽ പുരാരേഖ മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികർക്ക് ജില്ലാ പഞ്ചായത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മ്യൂസിയം ഇല്ലാത്ത ജില്ലയാണ് കാസർകോടെന്നതിനാൽ നീലേശ്വരത്ത് മ്യൂസിയം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. നീലേശ്വരം രാജവംശവുമായും അവിടുത്തെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായും എം. രാജഗോപാലൻ എം.എൽ.എ ചർച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മംഗലാപുരം തുറമുഖം കാസർകോടിന് തൊട്ടടുത്തുണ്ട് എങ്കിലും തുറമുഖ വകുപ്പിന് പ്രതിവർഷം 30കോടിരൂപ […]

Continue Reading

ജില്ലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടും: മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസറഗോഡ് :ജില്ലയിലെ ആരോഗ്യമേഖലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുൾപ്പെടെയുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ടാറ്റ ആശുപത്രി, കാസർകോട് ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കുൾപ്പെടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർ നിയമന ഉത്തരവ് കിട്ടിയിട്ടും കാസർകോട്ടേക്ക് വരാൻ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്. ആരോഗ്യ മേഖലക്കൊപ്പം മറ്റു ഉദ്യോഗസ്ഥ തലത്തിലും […]

Continue Reading

കാസർകോട്ടെ പ്രധാന പ്രശ്‌നം ആരോഗ്യമേഖല: മന്ത്രി അഹമ്മദ് ദേവർ കോവിൽ

കാസർകോട് പ്രധാന പ്രശ്നമായി കാണുന്നത് ആരോഗ്യമേഖലയലാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാസർകോട് പ്രസ്സ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ആശുപത്രിയാണ് ടാറ്റാ ആശുപത്രിയും കാസർകോട് മെഡിക്കൽ കോളേജും, ഈ രണ്ട് ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. മുഖാമുഖം പരിപാടിയിൽ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പത്മേഷ് സ്വാഗതവും പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷതയും വഹിച്ചു.

Continue Reading