കാസർകോട് പ്രധാന പ്രശ്നമായി കാണുന്നത് ആരോഗ്യമേഖലയലാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാസർകോട് പ്രസ്സ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ആശുപത്രിയാണ് ടാറ്റാ ആശുപത്രിയും കാസർകോട് മെഡിക്കൽ കോളേജും, ഈ രണ്ട് ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ആരോഗ്യ മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്.
മുഖാമുഖം പരിപാടിയിൽ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പത്മേഷ് സ്വാഗതവും പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അദ്ധ്യക്ഷതയും വഹിച്ചു.