ഉന്നത തസ്തികളിൽ എത്തിപ്പെടാൻ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തോടെ കഠിനപ്രയത്നം നടത്തണം – എം എൽ എ

മൊഗ്രാൽ : വ്യക്തമായ ലക്ഷ്യബോധത്തോടെ കഠിനപ്രയത്നം നടത്തിയാൽ ഉന്നത തസ്തികകളിൽ എത്തിച്ചേരുക എന്നത് അസാധ്യമായ കാര്യമല്ലെന്നും ദേശീയവേദി പോലുള്ള സംഘടനകളുടെ ഈ മേഖലയിലെ ഇടപെടലുകൾ വിദ്യാർത്ഥികളുടെ പ്രയാണത്തിന് കരുത്ത് പകരുമെന്നും എ.കെ.എം അഷ്‌റഫ്‌ എം. എൽ എ പറഞ്ഞു. മൊഗ്രാൽ ദേശീയവേദി എസ്. എസ്. എൽ സി, പ്ലസ്-ടു പരീക്ഷകളിൽ മൊഗ്രാൽ പ്രദേശത്ത് നിന്ന് മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കായി മൊഗ്രാൽ ടൗണിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ.വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന […]

Continue Reading

‘ഇങ്ങനെയാണോ വണ്ടി ചെക്ക് ചെയ്യണേ’… പൊലീസുകാരോട് കയർത്ത് എ.കെ.എം അഷ്‌റഫ് എം.എൽ.എ (വീഡിയോ )

മഞ്ചേശ്വരം സ്റ്റേഷൻ പരിധികളിൽ പൊലീസ് നിയമം പാലിക്കാതെ വാഹന പരിശോധന നടത്തി യാത്രക്കാരെ പീഡിപ്പിക്കുകയാണെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുള്ള സാധാരണക്കാരായ വാഹന യാത്രക്കാർക്ക് 5000 മുതൽ 20,000 രൂപ വരെ പിഴയിട്ട് പീഡിപ്പിക്കുന്നതായും എം.എൽ.എ ആരോപിച്ചു.

Continue Reading

അബ്ദുൽറഹ്മാൻ നാങ്കി : നിസ്വാർത്ഥനായ പൊതുപ്രവർത്തകൻ. -എ.കെ.എം അഷ്‌റഫ്‌ MLA

മൊഗ്രാൽ. ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കി മാറ്റി നാട്ടുകാരുടെ ഹൃദയത്തിൽ ഇടംനേടിയ പൊതുപ്രവർത്തകനായിരുന്നു അബ്ദുൽറഹ്മാൻ നാങ്കിയെന്ന് എ.കെ.എം അഷ്‌റഫ്‌ എംഎൽഎ പറഞ്ഞു. മൊഗ്രാൽ ടൗണിൽ ദേശീയവേദി സംഘടിപ്പിച്ച അബ്ദുൽ റഹ്മാൻ നാങ്കി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാർ വളരെ ആദരവോടെ വിളിച്ചിരുന്ന അദ്രാൻച്ചയുടെ വി യോഗത്തോടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെയാ ണ്. നാടിന്റെ സകലമേഖലകളിലും തന്റേതായ കയ്യൊപ്പ് ചാർത്താൻ അബ്ദുൽ റഹ്മാൻ നാങ്കിക്ക് കഴിഞ്ഞിരുന്നു. പാവങ്ങളുടെയും, ആശയറ്റ് പോയവരുടെ യും ആശ്രയമായിരുന്നു അദ്രാൻച്ച. […]

Continue Reading

കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിൽ വിവാദം

കാസര്‍കോട്: കൊലക്കേസ് പ്രതിയുടെ മകളുടെ വിവാഹ ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ പങ്കെടുത്തതിനെ ചൊല്ലി യുഡിഎഫിൽ വിവാദം. പെർളയിലെ യൂത്ത് കോൺഗ്രസ്‌ നേതാവ് അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അബ്ദുള്ള കുഞ്ഞിയുടെ മകളുടെ വിവാഹ ചടങ്ങിലാണ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷറഫ് (A K M Ashraf MLA) പങ്കെടുത്തത്. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതൃത്വം രംഗത്തെത്തി.കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെർളയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അബ്ദുൾ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അബ്‌ദുള്ള കുഞ്ഞിയുടെ […]

Continue Reading

എ കെ എം അഷ്റഫ് എം എൽ എ യും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

കുമ്പള: കുമ്പള പഞ്ചായത്തിലെ വാർഡുകളായ കോയിപ്പാടി ആരിക്കാടി കടവത്ത് എന്നി പ്രദേശങ്ങളിൽ എ കെ എം അഷ്റഫ് എം എൽ എയും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കോയിപ്പാടി, ആരിക്കാടി കടവത്ത് എന്നി വാർഡ് കമ്മിറ്റിക്ക് നൽകിക്കൊണ്ട് എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ട്രഷറർ അധ്യക്ഷത വഹിച്ചു. […]

Continue Reading

കുമ്പള അക്കാദമി കോളേജ് സ്റ്റുഡന്റ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കുമ്പള : കുമ്പള അക്കാദമി കോളേജിന്റെ 2021-22 അധ്യയന വർഷത്തെ സ്റ്റുഡന്റ് യൂണിയൻ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലം എം എൽ എ. എ കെ എം അഷ്‌റഫ്‌ നിർവഹിച്ചു. സാമൂഹിക രംഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ ചെയ്തു വളർന്നു വരുവാൻ, കലാലയ വിദ്യാർത്ഥി യൂണിയനുകൾ വിദ്യാർത്ഥികൾക്കു പ്രചോദനം ആകട്ടെ എന്ന് എം എൽ എ ആശംഷിച്ചു. വിദ്യാർത്ഥി യൂണിയന്റെ ആദ്യ പ്രവർത്തനമായി കോളേജിൽ പാലിയേറ്റിവ് കെയർ യൂണിറ്റിൻ രൂപം നൽകി. അസുഖങ്ങളിൽ പരസഹായമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ […]

Continue Reading

കുമ്പള ഫെസ്റ്റിവൽ ; ആഘോഷത്തിൽ പങ്കുചേർന്ന് ജനപ്രതിനിധികൾ

കുമ്പള ഗോപാലകൃഷ്ണ അമ്പലത്തിൽ ഉത്സവത്തോടനുബന്ധിച്ച് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്. യുപി താഹിറ യൂസഫ് പ്രസിഡണ്ട് കുമ്പള ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുഷ്പവതി, ശോഭ, മുൻ വൈസ് പ്രസിഡണ്ട് മഞ്ജുനാഥ് ആലുവ എന്നിവർ സന്ദർശിക്കുന്നു

Continue Reading

അവകാശ നിഷേധങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനു തയ്യാറാവുക – എസ്.ഇ.യു.

കാസർകോട് : ജീവനക്കാരുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന ഇടത് സർക്കാർ നടപടികൾക്കെതിരെ മുഴുവൻ ജീവനക്കാരും സർവ്വീസ് സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും മെഡിസെപ്പ് പദ്ധതിയിൽ നിന്നും കമ്മീഷൻ പറ്റുന്ന ലജ്ജാകരമായ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ യു) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലീവ് സറണ്ടർ നിഷേധിച്ചും , സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോൾ ക്ഷാമബത്തകൾ അനുവദിക്കാതെയും സർക്കാർ ജീവനക്കാരെ ദ്രോഹിക്കുകയാണ്. മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മതിയായ ചികിത്സാ സൗകര്യങ്ങളോ […]

Continue Reading

മഞ്ചേശ്വരം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1.43 കോടിയുടെ അനുമതി

ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.43 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. മംഗൽപാടി പഞ്ചായത്തിലെ മൂസോടി-അദീക്ക റോഡ് (12.80ലക്ഷം), ബന്തിയോട്-മണിഹിത്തില്ലു റോഡ് (13.5 ലക്ഷം), മീഞ്ച പഞ്ചായത്തിലെ മജീർപള്ള-അഗ്ര റോഡ് (17.5 ലക്ഷം), എന്മകജെ പഞ്ചായത്തിലെ പെർള-കാട്ടുകുക്കെ റോഡ് (25 ലക്ഷം), അഡിയനഡുക്ക-ബക്കിലപദവ് റോഡ് (25 ലക്ഷം), പെർള -പൂവനടുക്ക റോഡ് രണ്ട് റീച്ചുകളായി (50 ലക്ഷം) എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായാണ് തുകയനുവദിച്ചത്.

Continue Reading

മഞ്ചേശ്വരം മതേതരത്തിന്റെ മണ്ണ് : എ. കെ .എം അഷ്‌റഫ് എം എൽ എ

അബു ദാബി : സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരം മണ്ഡലം മതേതരത്തിന്റെ മണ്ണാണെന്നും അത് മുൻകാല നേതാക്കന്മാരുടെ പ്രവത്തനഫലമാണെന്നും അതിനെ തകർക്കാൻ ആർക്കും സാധ്യമല്ലെന്നും എ കെ എം അഷ്‌റഫ് എം എൽ എ പറഞ്ഞു . മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന പാലങ്ങളും റോഡുകളും വിദ്യാഭ്യാസ സമുച്ചയങ്ങളും മുസ്ലിം ലീഗ് എം എൽ എ മാരുടെ വികസന പ്രവർത്തനത്തിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു . അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നാട്ടിൽ […]

Continue Reading