25ലേറെ കേസുകളില്‍ പ്രതിയായ ബന്തിയോട് അട്ക്കയിലെ ഗുണ്ടാത്തലവനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള: 25ല്‍ പരം കേസുകളില്‍ പ്രതിയായ ഗുണ്ടാതലവനെ കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ബന്തിയോട് അടക്കം ബൈദലയിലെ അമീര്‍ എന്ന ടിക്കി അമ്മി (33) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി അമീറിനെതിരെ 25ലേറെ കേസുകളുണ്ടെന്ന് കുമ്പള പൊലീസ് പറഞ്ഞു. തീവെപ്പ്, തട്ടികൊണ്ടു പോകല്‍, തടഞ്ഞ് നിര്‍ത്തി പണം തട്ടല്‍, കഞ്ചാവ്-എം.ഡി.എം.എ-മയക്കുമരുന്ന് കടത്ത്, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന അമീര്‍ കുക്കാറില്‍ […]

Continue Reading

കരിപ്പൂരിൽ വൻ സ്വർണവേട്ട; ദമ്പതികൾ പിടിയിൽ

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണ വേട്ട. 7. 314 കിലോ ഗ്രാം സ്വർണ മിശ്രിതമാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശികളും ദമ്പതികളുമായ അബ്ദുസമദ്, സഫ്ന അബ്ദുസമദ് എന്നിവർ പിടിയിലായി. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചായിരുന്നു ഇവര്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് കോടിരൂപയിലധികം മൂല്യമാണ് ഈ സ്വര്‍ണത്തിന് കണക്കാക്കുന്നത്. ഇരുവരും റിമാന്‍റിലാണ്. ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിച്ച് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു. 

Continue Reading

അന്തര്‍സംസ്ഥാന മയക്കു മരുന്ന് സംഘത്തിലെ കണ്ണി കാസര്‍കോട് അറസ്റ്റില്‍

കാസര്‍കോട്: ഡല്‍ഹിയില്‍ നിന്നും മാരക മയക്കു മരുന്നായ എം.ഡി.എം.എ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട ചെങ്കള സ്വദേശിഫവാസാണ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും 130 ഗ്രാം എം.ഡി.എം.എ യുമായി അറസ്റ്റില്‍ ആയത്. പിടികൂടിയ എം.ഡി.എം.എ ക്കു ഏകദേശം 10 ലക്ഷം രൂപയോളം വില വരും. ഡി. വൈ. എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങള്‍ ആയ എസ്.സി.പി.ഒ ശിവകുമാര്‍, സി.പി.ഒ മാരായ രാജേഷ് മാണിയാട്ട്, ഓസ്റ്റിന്‍ തമ്പി,ഷജീഷ്.ജിനേഷ്, ഹരീഷ് മഞ്ചേശ്വരം എസ്.ഐ അന്‍സാര്‍ കാസറഗോഡ് […]

Continue Reading

ആലപ്പുഴയില്‍ ആയുധങ്ങളുമായി ആര്‍എസ്എസുക്കാര്‍; പിടികൂടിയത് ഷാനിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന്

ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിറ്റു എന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വടിവാളുകള്‍ അടക്കമുള്ളവയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 2021 ഡിസംബര്‍ 18നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ കെ എസ് ഷാനിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.

Continue Reading

വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണി; പിതാവ് പോക്സോ കേസിൽ അറസ്റ്റിൽ

കാഞ്ഞങ്ങാട് :വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ ആരോപണവിധേയനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്ത് വന്നത്. 49 വയസുകാരനായ പിതാവാണ് 17 വയസുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാർഥിനിയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർ സ്കാനിംഗ് പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. ഒന്നര മാസത്തോളം ഗർഭിണിയായിരുന്നു പെൺകുട്ടി. ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയിൽ […]

Continue Reading

ബ്രാൻഡഡ് വസ്ത്രം; ആഡംബര ജീവിതം; കവർന്നത് ബുള്ളറ്റ്; കാമുകിയ്ക്കു ലക്ഷങ്ങൾ

കോഴിക്കോട്: മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കും 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച യുവാവ് മൂന്നാം ദിവസം പിടിയിൽ. കണ്ണൂർ ഇരിക്കൂർ പട്ടുവം ദാറുൽ ഫലാഹിൽ ഇസ്മായിലാണ് (25) പിടിയിലായത്.പൂവാട്ടുപറമ്പിലെ വീട്ടിൽ 19ന് വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനുമിടയിലായിരുന്നു മോഷണം. വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയം വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ടു തക൪ത്ത് അകത്തു കടന്നു. കിടപ്പുമുറിയിലെ അലമാരയുടെ വാതിൽ തക൪ത്ത് 20 പവൻ സ്വ൪ണവും ഒരു […]

Continue Reading

കാസർകോട്ട് പ്ലസ്ടു വിദ്യാർഥികൾക്ക് നേരെ നടന്ന സദാചാര അക്രമം; 5 ബിഎംഎസ് പ്രവർത്തകർ അറസ്റ്റിൽ

കാസർകോട്: കാസർകോട്ട് പ്ലസ്ടു വിദ്യാർഥികൾക്ക് നേരെ നടന്ന സദാചാര അക്രമവുമായി ബന്ധപ്പെട്ട് അഞ്ച് ബിഎംഎസ് പ്രവർത്തകരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് (26), പ്രദീപ് (37), ശശിധരൻ (37), വിനോദ്കുമാർ (40), നാഗേഷ് (33) എന്നിവരെയാണ് കാസർകോട് സിഐ പി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മലയോര മേഖലയിൽപ്പെട്ട സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ 19കാരനും 17കാരിയുമാണ് സദാചാര അക്രമത്തിന് ഇരയായത്. കാസർകോട് അശ്വിനി നഗറിലെ തിയേറ്ററിൽ സിനിമയ്ക്കെത്തിയ ഇവർ ടികറ്റ് കിട്ടാത്തതിനാൽ മെഹ്ബൂബ് […]

Continue Reading

കാറിൻ്റെ സീറ്റിലൊളിപ്പിച്ച് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ മയക്കുമരുന്നുമായി 4 പേർ അറസ്റ്റിൽ

കാസർകോട്: കാറിന്റെ സീറ്റിലൊളിപ്പിച്ച് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന മാരകമായ എംഡിഎംഎ മയക്കുമരുന്നുമായി നാലുപേരെ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കാസർകോട്ടെ സമീർ, ശെയ്ഖ് അബ്ദുൽ നൗശാദ്, ശാഫി, ദക്ഷിണ കന്നഡ ജില്ലയിലെ അബൂബകർ സിദ്ദീഖ് എന്നിവരാണ് ആദൂർ കുണ്ടാറിൽ നിന്നും 200 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കാസർകോട് […]

Continue Reading

യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിൽ മൂന്നുപേരെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു

വിദ്യാനഗർ : ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. തട്ടിയെടുത്ത മൊബൈൽ ഫോണും പോലീസ് കണ്ടെത്തി. കല്ലക്കട്ടയിലെ സുൽത്താൻ ഹുസൈൻ (29), എരുതുംകടവിലെ മുഹമ്മദ് ഫാഹിസ് (21), അണങ്കൂരിലെ അസ്കർ അലി (22) എന്നിവരെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. യത്സുൽത്താൻ ഹുസൈനും മുഹമ്മദ് ഫാഹിസും നിരവധി കേസുകളിൽ പ്രതിയാണെന്ന് ഇൻസ്പെക്ടർ പറഞ്ഞു. സുൽത്താൻ ഹുസൈൻ ഗുണ്ടാ നിയമപ്രകാരവും ജയിലിൽ കിടന്നിട്ടുണ്ട്. കല്ലക്കട്ടയിൽവച്ചാണ് മൂവരും […]

Continue Reading

ഉടുമ്പിനെ ക്രൂരമായി ബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഉടുമ്പിനെ(Bengal monitor lizard) ബലാത്സംഗം ചെയ്ത നാലുപേർ അറസ്റ്റിൽ. ഗോഥാനെ ഗ്രാമത്തിന് സമീപമുള്ള സഹ്ദാരി കടുവാ സങ്കേതത്തിലാണ് ക്രൂരകൃത്യം നടന്നത്. ന്ദീപ് തുക്രം, പവാർ മങ്കേഷ്, ജനാർദൻ കാംടേക്കർ, അക്ഷയ് സുനിൽ എന്നിവരാണ് അറസ്റ്റിലായത്. വേട്ടക്കാരായ പ്രതികൾ ഗൊഥാനെയിലെ ഗാഭ മേഖലയിലെ സഹ്ദാരി കടുവാ സങ്കേതത്തിന്റെ കോർ സോണിൽ പ്രവേശിച്ച് ക്രൂരമായ കുറ്റകൃത്യം ചെയ്തത്.പ്രതികൾ നാലുപേരും വനത്തിൽ അനധികൃതമായി പ്രവേശിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മഹാരാഷ്ട്ര വനംവകുപ്പിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് […]

Continue Reading