റോഡരികിൽ ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനി​ടെ മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: റോഡരികിലെ വിളക്കുകാലിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റ മകൻ അക്ബർ അലി(36)യാണ് മരിച്ചത്. അപകടത്തിൽപെട്ട ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനി​ടെ മഡിവാള പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള വിളക്കുകാലിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾ ജീവന് വേണ്ടി കേഴുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനത്തിൽ ഏ​ർപ്പെട്ട അക്ബറലിക്കും ഷോക്കേൽക്കുകയായിരുന്നു.

Continue Reading

റെയില്‍വേ സ്റ്റേഷന് പച്ച പെയിന്റ്, മുസ്‌ലിം പള്ളിപോലെയെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

ബെംഗളൂരു: കര്‍ണാടകയിലെ കലബുറഗി റെയില്‍വേ സ്റ്റേഷന്റെ ചുമരുകളില്‍ പച്ച നിറത്തിലുള്ള പെയിന്റ് അടിച്ചതില്‍ പ്രതിഷേധം. പച്ച പെയിന്റടിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ റെയില്‍വേ സ്റ്റേഷനില്‍ മുന്നില്‍ സംഘമായി പ്രതിഷേധിക്കുകയാണ്. റെയില്‍വേ സ്റ്റേഷനില്‍ പച്ച പെയിന്റ് അടിച്ചതില്‍ പ്രതിഷേധിക്കുന്ന ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്‍ മുസ്‌ലിം പള്ളിപോലെയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.ചൊവ്വഴ്ച രാവിലെ 11.30 മുതലാണ് പച്ച പെയിന്റ് നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിക്കുന്നത്.

Continue Reading

പ്രധാനമന്ത്രിയുടെ പേരുമായി ബന്ധമില്ല; ബംഗളൂരൂവിലെ ‘മോദി മസ്ജിദിന്റെ’ കഥ

കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ ഒരു മനോഹരമായ മുസ്ലീം പള്ളിയുണ്ട്. മോദി മസ്ജിദ് എന്നാണ് പള്ളിയുടെ പേര്. എന്നാല്‍ ഈ പള്ളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാതൊരു ബന്ധവുമില്ല. ഈ പള്ളി മോദി അബ്ദുള്‍ ഗഫൂർ എന്ന വ്യവസായിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.ധനികനായ ഒരു വ്യാപാരിയായിരുന്നു മോദി അബ്ദുള്‍ ഗഫൂര്‍. 1849കളില്‍ അദ്ദേഹം ബംഗളൂരുവിലെ ടസ്‌കര്‍ ടൗണിലാണ് താമസിച്ചിരുന്നത്. മിലിട്ടറി ആന്‍ഡ് സിവില്‍ സ്റ്റേഷന്‍ എന്നായിരുന്നു ആ പ്രദേശം അറിയപ്പെട്ടിരുന്നത്. പേര്‍ഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ വ്യാപാരം നടത്തിയിരുന്ന പ്രശസ്തനായ ഒരു വ്യാപാരി കൂടിയായിരുന്നു മോദി […]

Continue Reading

മലയാളി യുവതി ബംഗളൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ കൂട്ടബലാത്സംഗം ചെയ്തു. കേസിൽ ഒരു യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഇവർക്ക് സഹായം ചെയ്ത യുവതിയും പൊലീസ് പിടിയിലായിട്ടുണ്ട്.ബൈക്ക് ടാക്സി ഡ്രൈവറായ അറാഫത്ത്, സുഹൃത്ത് ഷഹാബുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ 23കാരി തിരികെ താമസസ്ഥലത്തേക്ക് പോകുന്നതിനാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ബൈക്ക് ടാക്സിയുമായി എത്തിയ […]

Continue Reading

‘ഹലാല്‍ ഫ്രീ’ ദീപാവലി ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകള്‍; കെഎഫ്‌സിക്കും മക്‌ഡൊണാള്‍ഡ്‌സിനും മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടകയില്‍ ‘ഹലാല്‍ ഫ്രീ’ ദീപാവലിക്ക് ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകള്‍. അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങളെ ഹലാല്‍, നോണ്‍ ഹലാല്‍ എന്ന് വേര്‍തിരിച്ച് വിതരണം ചെയ്യണമെന്നാണ് ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായി കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം കമ്പനികള്‍ അമുസ്ലീമുകള്‍ക്ക് ഹലാല്‍ ഭക്ഷണം വിതരണം ചെയ്യരുതെന്നാണ് ആവശ്യം. ഹിന്ദു ജനജാഗ്രതി സമിതി, ശ്രീരാം സേന തുടങ്ങിയ സംഘടനകളാണ് ഹലാല്‍ ഫ്രീ ദീപാവലിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ശ്രീരാം […]

Continue Reading

ബെംഗളൂരുവില്‍ കാസര്‍കോട് സ്വദേശി കുത്തേറ്റ് മരിച്ചു; ആളുമാറി കുത്തിയെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയം.

Continue Reading

ബംഗളൂരുവില്‍ കാറിന് പിന്നില്‍ ലോറിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു മരണം

ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം കാറിന് പിന്നില്‍ ലോറിയിടിച്ച് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ. ശില്‍പ, എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഇതേ കാറില്‍ യാത്രചെയ്തിരുന്ന മറ്റൊരു പെണ്‍കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.അമിത വേഗതയില്‍ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ ലോറി ഇടിയ്ക്കുകയായിരുന്നു. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും […]

Continue Reading

‘തേജസ്വി സൂര്യയ്ക്ക് മുസ്‌ലിംകളെ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു, അവരെന്റെ സഹോദരങ്ങൾ’; തിരിച്ചടിച്ച് ഡികെ ശിവകുമാർ

ബംഗളൂരു: കോവിഡ് വാർഡിലെ 17 മുസ്‌ലിം ജീവനക്കാരെ നിർബന്ധിച്ച് പുറത്താക്കിയ ബിജെപി എംപി തേജസ്വി സൂര്യയുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ. മുസ്‌ലിംകളോട് തേജസ്വി സൂര്യയ്ക്ക് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ തോന്നുന്നുവെന്നും എംപിയെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘മുസ്‌ലിംകളെ തേജസ്വി സൂര്യയ്ക്ക് ഇത്തരത്തിൽ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു. അവർ എന്റെ സഹോദരങ്ങളാണ്. ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്‌ലിംകൾ ഈ […]

Continue Reading