ബംഗളൂരു: കോവിഡ് വാർഡിലെ 17 മുസ്‌ലിം ജീവനക്കാരെ നിർബന്ധിച്ച് പുറത്താക്കിയ ബിജെപി എംപി തേജസ്വി സൂര്യയുടെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കർണാടക പ്രദേശ് കോൺഗ്രസ് പ്രസിഡണ്ട് ഡികെ ശിവകുമാർ. മുസ്‌ലിംകളോട് തേജസ്വി സൂര്യയ്ക്ക് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ തോന്നുന്നുവെന്നും എംപിയെ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘മുസ്‌ലിംകളെ തേജസ്വി സൂര്യയ്ക്ക് ഇത്തരത്തിൽ എങ്ങനെ അധിക്ഷേപിക്കാൻ കഴിയുന്നു. അവർ എന്റെ സഹോദരങ്ങളാണ്. ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചു ജീവിക്കും, മരിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്‌ലിംകൾ ഈ രാജ്യത്തിനായി സേവനം ചെയ്യുന്നുണ്ട്. നമുക്ക് വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാകാം. എന്നാൽ ധർമ്മവും ദൈവത്തിലേക്കുള്ള മാർഗവും ഒന്നാണ്’ – ഡികെ പറഞ്ഞു.