കാഞ്ഞങ്ങാട് : ചിത്താരി പുഴയിൽ കയ്യേറ്റം. കുഴിയെടുത്ത് തെങ്ങിൻ തടി നാട്ടിയാണ് പുഴ കയ്യേറുന്നത്. പിന്നീട് ഈ ഭാഗം മണ്ണിട്ട് കയ്യേറാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
അജാനൂർ പഞ്ചായത്തിൽപ്പെട്ട കൊത്തിക്കാൽ ഭാഗത്താണ് വ്യാപക കയ്യേറ്റം. പുഴ സംരക്ഷണത്തിനായി കെട്ടിയ അരിക് ഭിത്തിക്കു മുകളിൽ മതിൽ കെട്ടിയുള്ള കയ്യേറ്റവും നടക്കുന്നു.
തഹസിൽദാരുടെയും വില്ലേജ് ഓഫിസറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു. ചിത്താരി പുഴയിലെ കയ്യേറ്റം പുഴയുടെ ഒഴുക്കിനെ ബാധിക്കും.
പുഴയുടെ ഗതി മാറിയാൽ വള്ളം ഇറക്കാൻ മത്സ്യ തൊഴിലാളികള്‍ ബുദ്ധിമുട്ടും. നിലവിൽ മഴക്കാലങ്ങളിൽ അഴിമുഖത്തോടു ചേർന്നു പുഴ ഗതി മാറുന്നതു പതിവായിട്ടുണ്ട്.