മണിക്കൂറുകൾക്കുള്ളിൽ രണ്ടു കൊലപാതകങ്ങൾ; ആലപ്പുഴയിൽ നിരോധനാജ്ഞ

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംസ്ഥാനത്ത് നടന്നത് രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ. ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ അഞ്ചംഗ സംഘം ചേർന്ന് വെട്ടികൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ജില്ലയിൽ നിന്ന് വീണ്ടും രാഷ്ട്രീയകൊലപാതക വാർത്ത പുറത്തുവന്നത്. ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ആണ് ഇന്ന് പുലർച്ചെ കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ പതിനഞ്ച് കിലോമീറ്റർ ദൂരപരിധിയിലാണ് രണ്ടു കൊലപാതതകങ്ങളും നടന്നത്. കൊല്ലപ്പെട്ടതിൽ രണ്ടുപേരും അതാതു സംഘടനകളുടെ സംസ്ഥാനതല ഭാരവാഹികളായിരുന്നു. കൊലപാതകങ്ങളെ തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയുമാണ് […]

Continue Reading

മേല്‍കൈ ബിജെപിക്ക്, കോണ്‍ഗ്രസ് 10; കര്‍ണാടകയില്‍ ജെഡിഎസിന് വന്‍ തിരിച്ചടി; ഫലം

കര്‍ണാടക നിയമനിര്‍മ്മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ മേല്‍കൈ നേടി ബിജെപി. 25 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 12 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും വിജയിച്ചു. എന്നാല്‍ ജെഡിഎസിന് മോശം തിരിച്ചടിയാണ് നേരിട്ടത്. 6 പേര്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രമാണ് വിജയിച്ചത്. ജെഡിഎസിന് വലിയ വേരോട്ടമുള്ള ഹസ്സനിലാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രനും വിജയിച്ചു.കാലാവധി കഴിയുന്നവരില്‍ 14 പേര്‍ കോണ്‍ഗ്രസില്‍ നിന്നും ഏഴു പേര്‍ ബിജെപിയില്‍ നിന്നും നാലു പേര്‍ ജെഡിഎസില്‍ നിന്നുമാണ്. 75 അംഗ […]

Continue Reading

പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Continue Reading

വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: പത്തനംതിട്ട കോട്ടാങ്ങൽ സെന്റ് ജോർജ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ (Kerala State – Commission for Protection of Child Rights) ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്.  തിങ്കളാഴ്ച രാവിലെയാണ് ചിലര്‍ കുട്ടികൾക്ക് ബാഡ്ജ് കുത്തി നൽകിയത്. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സംഭവത്തിൽ മൂന്ന് […]

Continue Reading

‘എന്നെ തിഹാര്‍ ജയിലിലേക്ക് അയച്ചത് ബിജെപിയില്‍ ചേരാത്തതിനാല്‍’: ഡി കെ ശിവകുമാര്‍

ബിജെപിയില്‍ ചേരാന്‍ തയ്യാറാവാതിരുന്നതു കൊണ്ടാണ് തന്നെ തിഹാര്‍ ജയിലില്‍ അടച്ചതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2019ല്‍ അദ്ദേഹം 50 ദിവസം ജയിലിലായിരുന്നു. എന്തിനാണ് ശിവകുമാര്‍ തിഹാർ ജയിലിൽ പോയതെന്ന ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ ചോദ്യത്തിന് മറുപടിയായാണ് ശിവകുമാര്‍ ഇങ്ങനെ പറഞ്ഞത്- “നിങ്ങളെ (ബിജെപി) പിന്തുണയ്ക്കാത്തതിനാണ് എന്നെ ജയിലിൽ അടച്ചത്.” ഇതു പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശിവകുമാര്‍ അവകാശപ്പെട്ടു.

Continue Reading

ത്രിപുര തൂത്തുവാരി ബിജെപി; സിപിഎമ്മിനും തൃണമൂലിനും തിരിച്ചടി

ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടന്ന 222 സീറ്റുകളില്‍ 217 ഇടത്തും ബിജെപി വിജയിച്ചു. സിപിഎമ്മിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റേ നേടാനായുള്ളൂ. ടി.ഐ.പി.ആര്‍.എ മോതയും ഒരിടത്ത് വിജയിച്ചു.ആകെയുള്ള 334 സീറ്റുകളില്‍ 112 ഇടത്ത് ബിജെപി നേരത്തെ തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ ആകെയുള്ള 334 സീറ്റുകളില്‍ 329 ഇടത്തും ബിജെപി ജയിച്ചു. 51 വാര്‍ഡുകളുള്ള അഗര്‍ത്തല മുന്‍സിപ്പല്‍ […]

Continue Reading

‘എസ്ഡിപിഐ നിരോധിക്കണം’; അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്

കോട്ടയം: എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി മധ്യമേഖല പ്രസിഡന്റ് ടി എൻ ഹരിയാണ് കത്തയച്ചത്. സംഘടനയുടെ ഫണ്ടിംഗും തീവ്രവാദബന്ധവും അടക്കം വിഷയങ്ങളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.  സമീപകാലത്ത് നടന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും പറയുന്നു. കേരളം തീവ്രവാദികളുടെ സങ്കേതമായെന്നും എസ്ഡിപിഐയുടെ ത്രീവ്രവാദ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഒത്താശ ചെയ്യുന്നതായും ഹരി […]

Continue Reading

ബിജെപിക്ക് ഒരു വോട്ട്; കുടുംബവും ചതിച്ചെന്ന് ട്രോള്‍; ട്വിറ്ററില്‍ ട്രെന്‍ഡിങ്

തമിഴ്നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മല്‍സരിച്ച് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്. അഞ്ചംഗങ്ങൾ അടങ്ങുന്ന കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥി ഡി.കാർത്തിക്കിനാണ് ഒരു വോട്ട് മാത്രം കിട്ടിയത്. കോയമ്പത്തൂരിലെ പെരിയനായ്ക്കൻപാളയത്തെ വാർഡ് തിരഞ്ഞെടുപ്പിലാണ് കാർത്തിക് ബിജെപിയെ പ്രതിനിധീകരിച്ച് മൽസരിച്ചത്. ഈ വാർത്ത വൈറലായതോടെ #Single_Vote_BJP എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മീര കന്ദസ്വാമി ട്വിറ്ററിൽ‍ കുറിച്ചത് ഇങ്ങനെ. ‘തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാാര്‍ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. മറ്റുള്ളവർക്ക് വോട്ട് ചെയ്യാതിരുന്ന ഇദ്ദേഹത്തിന്റെ വീട്ടിലെ […]

Continue Reading

കുറ്റം മുഴുവന്‍ ആര്‍.എസ്.എസിന്, പ്രചാരണത്തില്‍ സഹായിച്ചില്ലെന്ന് പരാതി; കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ്സെന്ന് ബി.ജെ.പി അവലോകന റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: കേരളത്തിലെ തോല്‍വിക്ക് കാരണം ആര്‍.എസ്.എസ് ആണെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ബി.ജെ.പി പ്രവര്‍ത്തകരുമായി ഒത്തു പോകാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞില്ലെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പിനായി നിയോഗിച്ച ആര്‍.എസ്.എസ് സംയോജകര്‍ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഔദ്യോഗിക റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷിന് കൈമാറി.

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി. നേതൃസ്ഥാനത്തേക്ക് വരാന്‍ തയ്യാറല്ല. നല്ല പാടവമുള്ളവര്‍ക്കാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരാന്‍ സാധിക്കുക. കലാകാരനെന്ന നിലയ്ക്ക് സാധിക്കുന്ന ജോലികള്‍ വെടിപ്പായി ചെയ്യുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കും പാര്‍ട്ടിക്ക് ഖ്യാതിയുണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കെന്ന അഭ്യൂഹങ്ങള്‍ തള്ളി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കും പാര്‍ട്ടിക്ക് ഖ്യാതിയുണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Continue Reading