‘ഉയർന്ന വിലക്ക്​ ഭൂമി വാങ്ങിക്കൂട്ടുന്നു’; ലാൻഡ്​ ജിഹാദ്​ ആരോപണവുമായി ബി.ജെ.പി

ജയ്​പുർ: രാജസ്​താനിലെ പട്ടണമായ മൽപുരയി​ൽ മുസ്​ലിംകൾ ‘ലാൻഡ്​ ജിഹാദ്​’ നടത്തുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.എൽ.എ. മൽപുരയിൽ നിന്നുള്ള എം.എൽ.എ കനയ്യ ലാലാണ്​ വെള്ളിയാഴ്ച നിയമ സഭയിൽ ഇതു സംബന്ധിച്ച്​ അടിയന്തര പ്രമേയം അവതരിപ്പിച്ചത്​. മൽപുര ഒരു സെൻസിറ്റീവ് പട്ടണമാണെന്നും 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാവുകയും നൂറി ലധികം പേർ മരിക്കുകയും ചെയ്​തിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

Continue Reading

സുരേന്ദ്രന്റെ വാദം പൊളിയുന്നു; പ്രസീതയുമായി നടത്തിയ വാട്സാപ്പ് സന്ദേശത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

സി.കെ ജാനുവിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനും ജെ.ആർ.പി നേതാവ് പ്രസീതയും തമ്മിൽ നടത്തിയ ആശയ വിനിമയത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശം മീഡിയവണിന് ലഭിച്ചു. ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. രണ്ട് ദിവസം മുന്‍പാണ് എൻ.ഡി.എയിൽ ചേരാൻ സി.കെ ജാനുവിന് സുരേന്ദ്രന്‍ പത്ത് ലക്ഷം ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്. ജാനു പണം വാങ്ങിയെന്നും ഇതിന് പുറമെ […]

Continue Reading

മത്സരിക്കാതിരിക്കാൻ ബി.ജെ.പി പണം നൽകി; മഞ്ചേശ്വ​രത്തെ കെ. സുരേന്ദ്രൻറെ അപരൻ

കാസർകോട്​: മത്സരിക്കാതിരിക്കാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മഞ്ചേശ്വരത്തെ അപരന്‍റെ വെളിപ്പെടുത്തൽ. സ്​ഥാനാർഥിയായി പത്രിക നൽകിയശേഷം പിൻവലിച്ച കെ. സുന്ദരയാണ്​ പിന്മാറാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന്​ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയത്​. 15 ലക്ഷമാണ്​ ചോദിച്ചത്​. എന്നാൽ രണ്ടുലക്ഷവും സ്​മാർട്ട്​ഫോണും പ്രദേശിക ബി.ജെ.പി നേതാക്കൾ വീട്ടിലെത്തിക്കുകയായിരുന്നുവെന്നു. കൂടാതെ വീടും വാഗ്​ദാനം ചെയ്​തു. ജയിച്ചുകഴിഞ്ഞാൽ ബാക്കി നോക്കാമെന്ന്​ സുരേന്ദ്രൻ ഉറപ്പു നൽകിയതായും സുന്ദര പറയുന്നു. എൻ.ഡി.എ സ്​ഥാനാർഥിയായി മത്സരിക്കാൻ സി.​െക. ജാനുവിന്​ സുരേന്ദ്രൻ പണം നൽകിയെന്ന […]

Continue Reading

കെ സുരേന്ദ്രൻറെ അക്കൗണ്ടിൽ നൂറു കോടിയോ? കൊടകര കുഴൽപണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുടുങ്ങുമോ?ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം

കോഴിക്കോട്: കൊടകര കുഴൽപണ കേസിൽ ബിജെപിയുടെ പ്രമുഖ നേതാക്കൾക്കെതിരെ ആ പാർട്ടിയിൽ നിന്ന് തന്നെ വ്യാപകമായി ആക്ഷേപം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഉന്നത നേതാക്കളെ അടക്കം ചോദ്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് കുഴൽപണ കേസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേയും ആരോപണം ഉയരുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്ത ബിജെപിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി മാധ്യമ പ്രവർത്തകരോട് പറഞ്ഞത് മാത്രമല്ല കാര്യങ്ങൾ. ബിജെപി നേതാവ് സി ജയകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. കെ സുരേന്ദ്രൻ പ്രചാരണത്തിന് ഉപയോഗിച്ച […]

Continue Reading

കൊടകര കുഴൽപ്പണക്കേസ്; ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം ചെയ്യുക. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയുടെയും തൃശൂരിലെ ബിജെപി നേതാക്കളുടെയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പരാതിക്കാരനായ ധർമരാജനുമായി ബന്ധപ്പെടാൻ സംസ്ഥാന ഓഫീസിൽ നിന്നാണ് നിർദേശം ലഭിച്ചതെന്നാണ് കർത്തയുടെ മൊഴി. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പണമിടപാടുമായി ബിജെപിക്ക് ബന്ധമില്ലെന്നായിരുന്നു […]

Continue Reading

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികം :കാസറഗോഡ് യുവമോർച്ച രക്‌തദാനം നടത്തി

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനം നടത്തി. ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെര്‍കട്ടറി സുദാമ ഗോസാഡ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍, ട്രഷര്‍ ജിതേഷ് എന്‍, ഐ.ടി കണ്‍ വീനര്‍ അര്‍പിത്, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി പ്രദീപ് മഞ്ചേശ്വരം, പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജിത്ത് എന്നിവര്‍ സംബന്ധിച്ചു. മോദി സര്‍ക്കാരിന്റെ […]

Continue Reading

മൊഗ്രാൽ പുത്തൂരിലെ ബി ജെ പി മെമ്പർക്കെതിരെ കൈക്കൂലി ആരോപണം ; യൂത്ത് ലീഗ് വിജിലൻസിന് പരാതി നൽകി

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ ബി ജെ പി യുടെ ജനപ്രതിനിധിക്കെതിരെ നടന്ന കൈക്കൂലി ആരോപണത്തെ കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വിജിലൻസിൽ പരാതി നൽകി. ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീളക്കെതിരെയാണ് പരാതി നൽകിയത്. സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണ സംബന്ധമായ ശബ്ദ രേഖയും വിജിലൻസിന് കൈമാറി. മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സെക്രെട്ടറി അബുനവാസാണ് […]

Continue Reading

ചാണകവും നെയ്യും കത്തിച്ച​ പുക, ജയ്​ ശ്രീറാം വിളികൾ; കോവിഡിനെ നേരിടാൻ പുതിയ ‘വിദ്യ’യുമായി ബി.ജെ.പി നേതാവ്​

ലഖ്​നൗ: കോവിഡിനെ നേരിടാൻ അശാസ്​ത്രീയ മാർഗങ്ങൾ സ്വീകരിക്കരുതെന്ന്​ ഡോക്​ടർമാരും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ്​ നൽകു​േമ്പാഴും അന്ധവിശ്വാസങ്ങൾ യഥേഷ്​ടം തുടരുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ്​ പുതിയ വാർത്ത. ശംഖ്​ ഊതി ജയ്​ ശ്രീറാം വിളികളോടെ ‘പ്രത്യേക’ കൂട്ട്​ കത്തിച്ചാണ്​ ​കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്​. ഇതിന്​ നേതൃത്വം കൊടുത്തതാക​ട്ടെ ബി.ജെ.പി നേതാവായ ഗോപാൽ ശർമയാണ്​. ഇതിൽ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും വൈറസിനെ നിശിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.

Continue Reading

ഓണ്‍ലൈന്‍ ക്ലാസിനിടെ ആര്‍എസ്എസിനെയും ബിജെപിയെയും പ്രോ ഫാസിസ്റ്റെന്ന് വിശേഷിപ്പിച്ചു;അസി.പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍ സംഭവം കാസറഗോഡ്

കാസര്‍കോട് : ഓണ്‍ലൈന്‍ ക്ലാസിനിടെ ബി ജെ പിയെയും ആര്‍ എസ്എ സിനെയും പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിചതിന് അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് കേരള-കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെയാണ് സര്‍വകലാശാല വിസി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഏപ്രില്‍ 19 നാണ് സംഭവം.

Continue Reading

മണിപ്പൂർ ബി ജെ പി അധ്യക്ഷൻ കോവിഡ് ബാധിച്ചു മരിച്ചു

മണിപ്പൂര്‍ ബിജെപി അധ്യക്ഷന്‍ കൊവിഡ്-19 ബാധിച്ചു മരിച്ചു. എസ് ടി കേന്ദ്ര സിംഗാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. നിരവധി പേര്‍ ടികേന്ദ്ര സിംഗിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു. അദ്ദേഹം മണിപ്പൂരില്‍ ബിജെപി ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

Continue Reading