‘വലിയ വേദിയാണ് സാർ, വിവാഹത്തിന് 500 പേരെ അനുവദിക്കണം’, അപേക്ഷ കണ്ട് കുഴങ്ങി പൊലീസ്

തിരുവനന്തപുരം: വിവാഹ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കാൻ പോലീസിനോട് അനുവാദം തേടി യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ്.അഴൂർ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ നേതാവാണ്അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. അപേക്ഷയിൽ എന്തു തീരുമാനം കൈക്കൊള്ളാനാവുമെന്ന് തലപുകയ്ക്കുകയാണ് പൊലീസ്. ഇന്നലെ രാവിലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് മുട്ടപ്പലം യൂണിറ്റ് കൺവീനർ പ്രേംസിത്താർ എന്നിവരോടൊപ്പം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ മുട്ടപ്പലം സജിത്ത് തന്റെ വിവാഹച്ചടങ്ങുകളിൽ 500 ക്ഷണിതാക്കളെ […]

Continue Reading

കൊവിഡ് വ്യാപനം രൂക്ഷം : ജൂണില്‍ പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺമാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Continue Reading

കോവിഡ്​ വ്യാപനം അതീവ രൂക്ഷം ; രാജ്യത്ത്​ 3,68,147 പുതിയ ​രോഗബാധിതർ, മരണം 3417

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ കുതിക്കുന്നു. 24 മണിക്കൂറിനിടെ 3,68,147 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 3417 ​പേർക്കാണ്​ 24 മണിക്കൂറിനിടെ കോവിഡ്​ മൂലം ജീവൻ നഷ്​ടമായതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading

ഒരുകോടി വാക്സിൻ കേരളം വാങ്ങും

കോവിഡ് പ്രതിരോധത്തിന് വാക്‌സിൻ വാങ്ങാൻ സംസ്ഥാന മന്ത്രി സഭാ യോഗ തീരുമാനം. ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത് .70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്‌സിനുമാണ് വാങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കുമായി ധാരണയിലെത്തിയിട്ടുണ്ട്. മെയ് മാസം തന്നെ കോവാക്‌സിന്റെ ആദ്യഘട്ടം സംസ്ഥാനത്തെത്തും. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലായി പത്തു ലക്ഷം വീതമാണ് കോവാക്‌സിൻ എത്തുക.

Continue Reading

നടന്‍ അല്ലു അര്‍ജുന് കോവിഡ്

നടന്‍ അല്ലു അര്‍ജുന് കോവിഡ് . അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞുപുഷ്പ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടുന്നത്. നടന്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദില്‍ ഉണ്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്.

Continue Reading

ഫല പ്രഖ്യാപനത്തിൽ ആഹ്ലാദപ്രകടനം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഫല പ്രഖ്യാപനത്തിൽ ആഹ്ലാദ പ്രകടനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി . കോവി‍ഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും നിരോധനം ബാധകം. ഫലം വന്നതിന്റെ അടുത്ത ദിവസവും ആഘോഷം സംഘടിപ്പിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി.

Continue Reading

കേരളം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ; അറിയാം നിയന്ത്രണങ്ങൾ

*സിനിമ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. *പള്ളികളില്‍ പരമാവധി 50 പേരെയേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളില്‍ ഇതിലും ചുരുക്കണം. * കടകളും ഹോട്ടലുകളും രാത്രി 7.30 വരെ. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം ഒമ്പതു വരെ. * കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. *രാത്രികാല നിയന്ത്രണം തുടരും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ച അഞ്ചു […]

Continue Reading

13 ജില്ലകളിലും ജനിതക മാറ്റം വന്ന വൈറസ് ; വ്യാപനം രൂക്ഷമാവാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി. ഒരു മാസത്തിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമാവാന്‍ പ്രാപ്തിയുള്ള ജനതികമാറ്റ വൈറസ് സാന്നിധ്യം എല്ലാ ജില്ലകളിലേക്കും എത്തിയത്.ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ കണ്ടെത്തി. കൊവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. അതേസമയം […]

Continue Reading

കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാപരീക്ഷകളും കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Continue Reading

ശ്വാസംമുട്ടുന്ന ഇന്ത്യയ്ക്ക് ; ജീവവായുവായി സൗദി അറേബ്യ

റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. 

Continue Reading