കാത്തിരിപ്പിന് വിരാമം; സൗദിയിൽ രണ്ടാം ഡോസ് വാക്‌സിൻ വിതരണം തുടങ്ങി

ജിദ്ദ: കൊവിഡ് വാക്‌സിൻ്റെ ദൗര്‍ലഭ്യത കാരണം നീണ്ടുപോയ രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം സൗദി പുനരാരംഭിച്ചു. തുടക്കത്തില്‍ 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് രണ്ടാം ഡോസ് വിതരണം ചെയ്യുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് ആവശ്യത്തിന് വാക്‌സിന്‍ ലഭിക്കാതിരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വിതരണം ഏപ്രില്‍ 10 മുതല്‍ താല്‍ക്കാലികമായി സൗദി നിര്‍ത്തിവച്ചിരുന്നു. വാക്‌സിന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഡോസിനായി മാറ്റിവച്ച വാക്‌സിന്‍ ഒന്നാം ഡോസ് എടുക്കാത്തവര്‍ക്ക് നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. […]

Continue Reading

കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നെന്ന് -മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകിയ കോവിഡ് വാക്സിൻ തീർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Continue Reading

വാക്സിനില്ല, പിന്നെന്തിന് ഡയലര്‍ ട്യൂണ്‍: കുത്തിവെപ്പെടുക്കാനുള്ള നിര്‍ദേശം അരോചകമെന്ന് ഡല്‍ഹി ഹൈക്കോടതി

ആവശ്യത്തിന് വാക്സിന്‍ ഇല്ലാതെ ആളുകളോട് വാക്സിനെടുക്കാന്‍ പറയുന്നത് എത്രകാലം തുടരുമെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നത് അരേചകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. “നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്,” ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് വിമര്‍ശനം.

Continue Reading

കോവിഡ് വാക്‌സിൻ; വ്യാജ ആപ്പുകൾ വ്യാപകം

ആ ലിങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കോവിഡ് എന്ന വൈറസിനെ കൊല്ലാനുള്ള വാക്‌സിനല്ല മറിച്ച് നിങ്ങളുടെ ഫോണിനെ നശിപ്പിക്കുന്ന മാൽവെയറായിരിക്കും. മുകളിൽ കാണുന്ന ചിത്രത്തിലെ പോലെയുള്ള എസ്.എം.എസ് സന്ദേശം നിങ്ങൾക്ക് ലഭിച്ചുവോ? എന്നാൽ ശ്രദ്ധിക്കുക, അത് വ്യാജമാണ്. കോവിഡ് വാക്‌സിൻ 18 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാക്കാൻ തുടങ്ങിയതു മുതൽ പ്രചരിക്കുന്ന വ്യാജ ലിങ്ക് ആണിത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍റെ ക്ഷാമം രൂക്ഷമായി തുടരുന്നതിനാൽ ആരും പെട്ടെന്ന് വിശ്വസിക്കും വിധമാണ് എസ്.എം.എസ് ലഭിക്കുക. പെട്ടെന്ന് വാക്‌സിൻ ലഭിക്കാൻ എല്ലാവരും ലിങ്കിൽ […]

Continue Reading