ആവശ്യത്തിന് വാക്സിന്‍ ഇല്ലാതെ ആളുകളോട് വാക്സിനെടുക്കാന്‍ പറയുന്നത് എത്രകാലം തുടരുമെന്ന് കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി. കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഡയലര്‍ ട്യൂണ്‍ ആയി നല്‍കുന്നത് അരേചകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
“നിങ്ങള്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. എന്നിട്ടും നിങ്ങള്‍ പറയുന്നു, വാക്‌സിന്‍ എടുക്കൂ എന്ന്. വാക്‌സിനേഷന്‍ ഇല്ലാതിരിക്കുമ്പോള്‍ ആര്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്,” ജസ്റ്റിസുമാരായ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് വിമര്‍ശനം.