യു​പി​യി​ൽ ബി​ജെ​പി എം​എ​ൽ​എ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി എം​എ​ൽ​എ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. സ​ലോ​ണ്‍ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ദാ​ൽ ബ​ഹാ​ദു​ർ കോ​രി​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ര​ണം. കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

Continue Reading

കോവിഡ്​ മൂന്നാം തരംഗം: കു​ഞ്ഞു​ങ്ങ​ളെ​ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കും; നേരിടാൻ ഒരുങ്ങണം –സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം നേ​രി​ടാ​ൻ മ​തി​യാ​യ ഒ​രു​ക്കം ന​ട​ത്ത​ണ​മെ​ന്ന്​​ കേ​ന്ദ്ര​ത്തോ​ട്​ സു​പ്രീം​കോ​ട​തി. ഓ​ക്​​സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ. ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു. മൂ​ന്നാം ത​രം​ഗം മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ കൂടുതൽ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ്​ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ക​യെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ മു​ന്ന​റി​യി​പ്പ്. കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ അ​തി​ജീ​വ​ന​ശ​ക്​​തി കൂ​ടു​ത​ലാ​ണെ​ങ്കി​ലും രോ​ഗം വ​ന്നാ​ൽ അ​വ​ർ​ക്ക്​ സ്വ​യം ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​വി​ല്ല. മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യം കൂ​ടി​യേ തീ​രൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ പ്ര​യാ​സ​പ്പെ​ടു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Continue Reading

കോവിഡ് കെയർ സെന്ററിൽ ഒഴിവുകൾ

ഉദുമ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കുന്ന ഡൊമിസിലിയറി കോവിഡ് കെയര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ് (രണ്ട്), ക്ലീനിങ് സ്റ്റാഫ് (രണ്ട്), സെക്യൂരിറ്റി കം കെയര്‍ ടേക്കര്‍ (ഒന്ന്) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് ഏഴിന് രാവിലെ 10 ന് ഉദുമ പഞ്ചായത്ത് ഓഫീസില്‍.

Continue Reading

കോവിഡ് വാക്‌സിൻ; വ്യാജ ആപ്പുകൾ വ്യാപകം

ആ ലിങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കോവിഡ് എന്ന വൈറസിനെ കൊല്ലാനുള്ള വാക്‌സിനല്ല മറിച്ച് നിങ്ങളുടെ ഫോണിനെ നശിപ്പിക്കുന്ന മാൽവെയറായിരിക്കും. മുകളിൽ കാണുന്ന ചിത്രത്തിലെ പോലെയുള്ള എസ്.എം.എസ് സന്ദേശം നിങ്ങൾക്ക് ലഭിച്ചുവോ? എന്നാൽ ശ്രദ്ധിക്കുക, അത് വ്യാജമാണ്. കോവിഡ് വാക്‌സിൻ 18 വയസിന് മുകളിലുള്ളവർക്ക് ലഭ്യമാക്കാൻ തുടങ്ങിയതു മുതൽ പ്രചരിക്കുന്ന വ്യാജ ലിങ്ക് ആണിത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍റെ ക്ഷാമം രൂക്ഷമായി തുടരുന്നതിനാൽ ആരും പെട്ടെന്ന് വിശ്വസിക്കും വിധമാണ് എസ്.എം.എസ് ലഭിക്കുക. പെട്ടെന്ന് വാക്‌സിൻ ലഭിക്കാൻ എല്ലാവരും ലിങ്കിൽ […]

Continue Reading

കാസര്‍കോട് ജില്ലയില്‍ 1158 പേര്‍ക്ക് കൂടി കോവിഡ്, 196 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 1158 പേര്‍ കൂടി കോവിഡ്19 പോസിറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.2 ആണ്. ചികിത്സയിലുണ്ടായിരുന്ന 196 പേര്‍ കോവിഡ് നെഗറ്റീവായി. നിലവില്‍ 14243 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 17562 പേര്‍ വീടുകളില്‍ 16769 പേരും സ്ഥാപനങ്ങളില്‍ 793 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17562 പേരാണ്. പുതിയതായി 1547 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 5603 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 2350 പേരുടെ പരിശോധനാ ഫലം […]

Continue Reading

ലോക്ഡൗൺ: കെ.എസ്.ആർ.ടി.സി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസ് നടത്തും

ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാക്കുവേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട് സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതൽ പതിനാറാം തീയതി വരെ സമ്പൂർണ്ണ ലോക് ഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകൾ സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന […]

Continue Reading

‘കുപ്രചരണങ്ങൾ നടത്താനല്ലാതെ നിങ്ങളെകൊണ്ട് ഒന്നും ചെയ്യാനാകില്ല’ കേന്ദ്രത്തിനെതിരെ യെച്ചൂരി

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘നിങ്ങൾക്ക് ഓക്‌സിജൻ നൽകാൻ കഴിയില്ല, വാക്‌സിൻ നൽകാൻ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നൽകാൻ കഴിയില്ല, ഒരു സഹായവും നൽകാൻ നിങ്ങൾക്കാവില്ല, കുപ്രചരണങ്ങൾ നടത്താനും അസത്യം പ്രചരിപ്പിക്കാനും മാത്രമേ നിങ്ങളെ കൊണ്ട് ചെയ്യാനാകൂ’ -യെച്ചൂരി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിൽ ഓക്‌സിജന്റെ അഭാവം മൂലം ദിനംപ്രതി കൊവിഡ് രോഗികൾ മരിക്കുകയാണ്. വിവിധ […]

Continue Reading

ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ്

ബലാത്സംഗ കേസിൽ​ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് കോവിഡ്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ആശാറാം ബാപ്പു. കോവിഡ് സ്ഥിരീകരിച്ചതോടെ എംഡിഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു 80 വയസ്സുള്ള ആശാറാം ബാപ്പുവിന്‍റെ ശരീരത്തിലെ ഓക്സിജന്‍റെ അളവ് താഴ്ന്ന നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നില ഗുരുതരമായാല്‍ ജോധ്പൂരിലെ എയിംസിലേക്ക് മാറ്റും. ആശാറാമിന്‍റെ സഹതടവുകാരായ 12 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിലാണ് കോടതി​ ആശാറാം ബാപ്പുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജോധ്പൂരിലെ […]

Continue Reading

വാക്സിൻ പാഴാക്കാത്ത കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊവിഡ് വാക്സിൻ പാഴാക്കാതെ മാതൃക കാണിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരെയും നഴ്‌സുമാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കേരളത്തിന് ലഭിച്ച വാക്സിൻ പൂർണമായും ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചാണ് പ്രധാനമന്ത്രി പ്രശംസയറിയിച്ചത്. വാക്സിൻ പാഴാക്കാതെ നമ്മുടെ ആരോഗ്യ പ്രവർത്തകരും നഴ്‌സുമാരും മാതൃക കാട്ടുന്നതിൽ സന്തോഷമുണ്ട്. കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ വാക്സിൻ പാഴാക്കാതിരിക്കുന്നത് പ്രധാനമാണെന്നും മോദി ട്വീറ്റ് ചെയ്തു. കേരളത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് 73.38 ലക്ഷം ഡോസ് ലഭിച്ചെന്നും ഓരോ വയലിലും […]

Continue Reading

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല ;ഓൺലൈൻ ക്ലാസുകൾ തന്നെ തുടരും

ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Continue Reading