ഫല പ്രഖ്യാപനത്തിൽ ആഹ്ലാദപ്രകടനം വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഫല പ്രഖ്യാപനത്തിൽ ആഹ്ലാദ പ്രകടനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി . കോവി‍ഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും നിരോധനം ബാധകം. ഫലം വന്നതിന്റെ അടുത്ത ദിവസവും ആഘോഷം സംഘടിപ്പിക്കരുതെന്നും കമ്മീഷൻ വ്യക്തമാക്കി.

Continue Reading

കേരളം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് ; അറിയാം നിയന്ത്രണങ്ങൾ

*സിനിമ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. *പള്ളികളില്‍ പരമാവധി 50 പേരെയേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളില്‍ ഇതിലും ചുരുക്കണം. * കടകളും ഹോട്ടലുകളും രാത്രി 7.30 വരെ. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം ഒമ്പതു വരെ. * കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. *രാത്രികാല നിയന്ത്രണം തുടരും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ച അഞ്ചു […]

Continue Reading

13 ജില്ലകളിലും ജനിതക മാറ്റം വന്ന വൈറസ് ; വ്യാപനം രൂക്ഷമാവാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തനംതിട്ടയൊഴികെ എല്ലാ ജില്ലകളിലും ജനിതകമാറ്റ വൈറസ് സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി. ഒരു മാസത്തിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമാവാന്‍ പ്രാപ്തിയുള്ള ജനതികമാറ്റ വൈറസ് സാന്നിധ്യം എല്ലാ ജില്ലകളിലേക്കും എത്തിയത്.ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ കണ്ടെത്തി. കൊവിഡ് രോഗികളില്‍ 3.8 ശതമാനം പേരിലാണ് അതിതീവ്ര വൈറസ് ഫെബ്രുവരിയില്‍ കണ്ടെത്തിയതെങ്കില്‍ മാര്‍ച്ചായപ്പോള്‍ ഇത് 40 ശതമാനമായി ഉയര്‍ന്നു. അതേസമയം […]

Continue Reading

കോവിഡ് പ്രതിരോധം; മോദിയെ രൂക്ഷമായി വിമർശിച്ച് ആസ്ട്രേലിയൻ പത്രം പ്രതിഷേധവുമായി ഇന്ത്യ ഹൈക്കമ്മീഷൻ

സിഡ്നി : കോവിഡ് പ്രതിരോധത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ പാളിച്ചകൾ ചൂണ്ടിക്കാട്ടി ആസ്ട്രേലിയൻ ദിനപത്രം. റിപ്പോർട്ട് പുറത്ത് വന്നതോടെ പത്രത്തിന്റെ എഡിറ്റർ- ഇൻ -ചീഫ് ക്രിസ്റ്റഫർ ഡോറക്ക് ഇന്ത്യൻ ഹൈക്കമ്മീഷൻ കത്തയച്ചു. കോവിഡിലെ ഇന്ത്യയുടെ നടപടികളെ പ്രകീർണിത്തിച്ചിട്ടുണ്ടന്നും കത്തിൽ വ്യക്തമാക്കുന്നു.

Continue Reading

കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാപരീക്ഷകളും കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

Continue Reading

റാലി നടക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്യഗ്രഹത്തിലോ?പൊട്ടിത്തെറിച്ചു മദ്രാസ് ഹൈക്കോടതി

തെരഞ്ഞെടുപ്പ് കമ്മീഷനതിരെ പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി.കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മദ്രാസ് ഹൈക്കോടതിചീഫ് ജസ്റ്റിസ് സഞ്ജു ബാനർജി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി. കോവിഡ് ബാധിച്ച് ആളുകൾ മരിച്ചതിന് പേരിൽ കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് മുന്നറിയിപ്പു നൽകി. റാലി നടത്തുമ്പോൾ കമ്മീഷൻ അന്യഗ്രഹത്തിൽ ആയിരുന്നോ? എന്നും ചോദിച്ചു. കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചില്ലെങ്കിൽ തമിഴ്നാട്ടിലെ വോട്ട് എണ്ണൽ തടയും എന്നും മുന്നറിയിപ്പ് നൽകി.

Continue Reading

കോവിഡ് അതിരൂക്ഷം . കർണാടകയിൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ

കർണാടക : 24 മണിക്കൂറിനുള്ളിൽ 34,000 പുതിയ കേസുകളുടെ ഏറ്റവും വലിയ വർധന റിപ്പോർട്ട് ചെയ്തതിന് ശേഷം കർണാടക നാളെ മുതൽ രണ്ടാഴ്ചത്തെ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്നലെ 34,804 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകൾ 13.39 ലക്ഷമായി. മൊത്തം 143 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഇത് 14,426 ആയി. 20,733 കേസുകളാണ് ബെംഗളൂരു നഗരത്തിലുള്ളത്. കർണാടകയുടെ മുൻ ഏകദിന റെക്കോർഡ് ശനിയാഴ്ച 29,438 കേസുകളാണ്. സംസ്ഥാനത്തിന് 20 ശതമാനം പോസിറ്റീവ് […]

Continue Reading

കോവിഡ് ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം;ഗുരുതരമല്ലാത്ത രോഗികൾ മൂന്നു ദിവസത്തിനു ശേഷം ഡിസ്ചാർജ് ;നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: കോവിഡ് ഡിസ്ചാർജ് മാർഗരേഖയിൽ മാറ്റം. ഗുരുതരമല്ലാത്ത രോഗികൾക്ക് മൂന്നു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാം. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.നേരിയ ലക്ഷണം ഉള്ളവർക്ക് ലക്ഷണം ഭേദമായി മൂന്നു ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാം . ടെസ്റ്റ് നടത്താതെ ആശുപത്രി വിടുന്നവർ 17 ദിവസം വീട്ടു നിരീക്ഷണത്തിൽ കഴിയണം

Continue Reading

ഗൾഫിൽ മൂന്നു മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു

ഗൾഫിൽ കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മൂന്ന് മലയാളികൾ മരിച്ചു. കത്തറിൽ ഒരാളും കുവൈത്തിൽ രണ്ടു പേരുമാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ജമാലാണ് ഖത്തറിൽ മരിച്ചത്. കുവൈത്തിൽ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഹംസ, ചങ്ങനാശ്ശേരി സ്വദേശി ലൗലി മനോജ് എന്നിവരാണ് മരിച്ചത്

Continue Reading

അതിതീവ്ര സ്ഥിതിയുമായി എറണാകുളം: രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് എറണാകുളത്ത്

രാജ്യത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. മൊത്തം ജനസംഖ്യയുടെ അഞ്ചു ശതമാനത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചു. മൊത്തം ജനസംഖ്യയായ 35 ലക്ഷത്തിൽ 165000 ആളുകൾ കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. 21 ൽ ഒരാൾ വീതം എന്ന നിലയിലാണ് എറണാകുളം ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്.

Continue Reading