കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സംഘർഷം; 5 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും നടന്ന രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ ഹൊസ്ദുർഗ് എസ് ഐ, കെ പി സതീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തു. വിഷുവിന് തലേദിവസം കൊളവയലിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിശാന്ത് (25), ടി പി അഖിൽ (25), നിശാന്ത് (25), വൈശാഖ്(25), രാകേഷ്(25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ […]

Continue Reading

കൊലക്കേസിൽ ശിക്ഷ: സിപിഎം പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

കാസർകോട് • കൊലക്കേസിൽ ശിക്ഷ വിധിക്കപ്പെട്ട സിപിഎം പഞ്ചായത്ത് അംഗത്തെ സംസ്ഥാന ഇലക്ഷൻ കമ്മിഷൻ താൽക്കാലി കമായി അയോഗ്യനാക്കി. കുമ്പള പഞ്ചായത്ത് 14-ാം വാർഡ് അംഗം എസ്.കൊഗുവിനാണ് അയോഗ്യത. ഇദ്ദേഹം സിപിഎം കുമ്പള ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നത് വരെ അയോ ഗ്യത തുടരും. 1998 ഒക്ടോബർ 9ന് ബിഎംഎസ്പ്ര വർത്തകൻ വിനു(19)നെ കൊലപ്പെടുത്തിയ കേസിൽ കൊഗുവിന് ജില്ലാ സെഷൻസ് കോടതി 7 വർഷം കഠിന തടവ് വിധിച്ചിരുന്നു. ശാന്തിപ്പള്ളം […]

Continue Reading

‘സിപിഐഎമ്മുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണം’; കെ സുരേന്ദ്രന് എതിരെ കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

കാസര്‍ഗോഡ് ബിജെപി ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ച് നേതൃത്വത്തിന് എതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം. കുമ്പള പഞ്ചായത്തിലെ സിപിഐഎം ബിജെപി കൂട്ടുകെട്ട് എന്ന് ആരോപിച്ചാണ്  ഉപരോധം. കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.കുമ്പള പഞ്ചായത്തിലെ സിപിഐഎം കൂട്ടുകെട്ട് അവസാനിപ്പിച്ച് സംസ്ഥാന നേതൃത്വം മാപ്പ് പറയണം. അധികരത്തില്‍ അപ്പം കഷ്ണം നിന്ന് രസിക്കുന്ന നേതാക്കളെ തിരുത്തും എന്നാണ് പ്രവര്‍ത്തകരുടെ നിലപാട്. കെ സുരേന്ദ്രന് എതിരെ […]

Continue Reading

നഗരസഭ വാര്‍ഡിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; സിപിഐഎം എല്‍ സി അംഗത്തെ പുറത്താക്കി

തലശ്ശേരി നഗരസഭ വാര്‍ഡിലെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച സിപിഐഎം പ്രവര്‍ത്തകനെതിരെ നടപടി. വീഡിയോ പങ്കുവെച്ച ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി പുറത്താക്കി. തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമായ പിപി മോഹന്‍ദാസിനെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. നഗരസഭയിലെ 43-ാം വാര്‍ഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. വീഡിയോ പങ്കുവെച്ച പശ്ചാത്തലത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ മോഹന്‍ദാസിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോഹന്‍ദാസിനെതിരെ പാര്‍ട്ടി നടപടി […]

Continue Reading

കാസർകോട് ബിജെപിയിലെ ഭിന്നത പരിഹരിക്കാൻ നേതൃത്വം ഇടപെടുന്നു; കുമ്പള പഞ്ചായതിലെ സിപിഎം സ്റ്റാൻഡിങ് കമിറ്റി ചെയർമാന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു

കാസർകോട്: കാസർകോട് ബിജെപിയിലെ ഭിന്നത പരിഹരിക്കാൻ നേതൃത്വം ഇടപെടുന്നു. ഇതിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൊഴുവിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. കഴിഞ്ഞ ദിവസം നഗരസഭ കൗൺസിലറും ജില്ലാ വൈസ് പ്രസിഡന്റുമായ പി രമേശ് പാർടിയിലെ സ്ഥാനം രാജിവെച്ച് ജില്ലാ കമിറ്റിക്ക് കത്ത് നൽകിയിരുന്നു. കുമ്പള പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ബിജെപി നേതൃത്വം കൈകാര്യം ചെയ്ത രീതി ശരിയല്ലാത്തത് കൊണ്ടാണ് താൻ […]

Continue Reading

‘മുന്നണിയെ ഗുണ്ടകളുടെ താവളമാക്കരുത്’; സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം

പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ മര്‍ദിച്ച സംഭവത്തെ അപലപിച്ച് സിപിഐ മുഖപത്രം ജനയുഗം. ഡിവൈഎഫ്‌ഐയുടേത് ഗുണ്ടാരാജെന്ന് സിപിഐ കുറ്റപ്പെടുത്തി. പത്തനംതിട്ട അങ്ങാടിക്കല്‍ ഉണ്ടായ അക്രമം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് ക്രിമിനല്‍ ഗുണ്ടാസംഘങ്ങളുടെ രീതിയാണെന്നും സിപിഐ വിമര്‍ശിച്ചു.ഫാസിസത്തെ എതിര്‍ക്കുന്ന സംഘടനയുടെ പേരില്‍ ആണ് കൊടുമണ്ണില്‍ വീഡിയോ പ്രചരിപ്പിച്ചത്. സംഘടനയുടെ നേതൃത്വം അക്രമത്തെ അപലപിച്ചിട്ടില്ല എന്നത് സമൂഹത്തിനു നല്‍കുന്നത് അപായസൂചനയാണെന്നും ജനയുഗം വിമര്‍ശിച്ചു. ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക […]

Continue Reading

വിവാദത്തിനിടെ കാസര്‍കോട് കലക്ടര്‍ അവധിയിൽ; ചുമതല എഡിഎമ്മിന്

സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കാസര്‍കോട് കലക്ടര്‍ ഭണ്ഠാരി സ്വാഗത്‌ അവധിയിൽ. നാളെ മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് അവധി‍. വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. എ.ഡി.എമ്മിനാണ് പകരം ചുമതല. പൊതുപരിപാടികൾ വിലക്കിയ കാസർകോട് ജില്ലാകലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. പിന്നാലെ കല്കടർ ഉത്തരവ് പിൻവലിച്ചു. ഇത് സിപിഎം ജില്ലാ സമ്മേളനത്തിന് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. കല്കടർ ഈ ഉത്തരവ് പുനസ്ഥാപിക്കണമെന്ന ഹർജി പരിഗണിച്ച ഹൈക്കോടതി അമ്പത് പേരിൽ കൂടുലുള്ള പൊതുപരിപാടികൾ വിലക്കി ഇടക്കാല ഉത്തരവിറക്കി.

Continue Reading

സിപിഎം കാസർകോട് ജില്ലാ സമ്മേളനം രണ്ടുദിവസമാക്കി വെട്ടിക്കുറച്ചു

കാസർകോട്• സിപിഎം കാസർകോട് ജില്ലാ സമ്മേളനം രണ്ടുദിവസമാക്കി വെട്ടിക്കുറച്ചു. ഞായറാഴ്ച ലോക്ഡൗണിനു സമാന നിയന്ത്രണം പ്രഖ്യാപിച്ചതിനാലാണിത്. ഇന്ന് ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും. ജില്ലാ കലക്ടർ ജില്ലയിൽ പൊതുപരിപാടികള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു. ഉത്തരവിറക്കി രണ്ടുമണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയായിരുന്നു

Continue Reading

ദേശീയപാതയിലെ കവര്‍ച്ച:​ സംഘത്തിലെ പ്രധാനികളെല്ലാം സി.പി.എം പ്രവര്‍ത്തകര്‍; പുറത്താക്കിയവരെന്ന് പാര്‍ട്ടി

കാസര്‍കോട്​: ദേശീയ പാതയില്‍ മൊഗ്രാല്‍ പുത്തൂരില്‍ 1.65 കോടി രൂപ കവര്‍ന്ന സംഭവത്തിന്​​ നേതൃത്വം നല്‍കിയത്​ കതിരൂര്‍ മനോജ്​ വധക്കേസിലെ ഒമ്ബതാം പ്രതി സിനില്‍.ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ്​ ലുക്ക്​ഔട്ട്​ നോട്ടീസ്​ ഇറക്കി. സിനിലിന് പുറമെ സുഹൃത്ത്​ വയനാട്​ സ്വദേശി സുജിത്തും ചേര്‍ന്നാണ്​ കവര്‍ച്ച നടത്തിയതെന്ന് ഇന്‍സ്‍പെക്ടര്‍ അജിത് കുമാര്‍ പറഞ്ഞു​. സ്വര്‍ണം വാങ്ങാനായി കാറില്‍ കൊണ്ടു പോവുകയായിരുന്ന 1.65 കോടി രൂപയാണ്​ കവര്‍ച്ച ചെയ്തത്​. മൊഗ്രാല്‍ പുത്തൂരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ […]

Continue Reading

സിപിഐഎം മെഗാ തിരുവാതിര തൃശൂരിലും

സിപിഐഎം ജില്ല സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാ തിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവാതിരയിൽ 80 പേർ പങ്കെടുത്തു. 21, 22, 23 തിയതികളിലാണ് സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്. ( thrissur cpim thiruvathira )തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങൾ മുൻപാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് […]

Continue Reading