കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍; വീട്ടിനുള്ളില്‍ വിഷവാതകത്തിന്‍റെ സാന്നിധ്യം

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ (Kodungallur) ഉഴവത്ത് കടവില്‍ അച്ഛനും അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍. സോഫ്റ്റ് വെയർ എഞ്ചിനീയര്‍ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13),  അനോനീസ (8) എന്നിവരാണ് മരിച്ചത്. വീട്ടിനുള്ളില്‍ വിഷവാതകം നിറച്ച് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. വീടിനകത്ത് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഉച്ചയായിട്ടും വീട്ടിലെ ആരെയും പുറത്ത് കാണാഞ്ഞതോടെ അയല്‍വാസികള്‍ […]

Continue Reading

ഗുജറാത്തില്‍ കോവിഡ് കെയർ സെന്‍ററില്‍ വന്‍ തീപിടിത്തം; 12 പേർ വെന്തു മരിച്ചു

ഗുജറാത്ത് ബറുച്ച് ആശുപത്രിയിലെ കോവിഡ് കെയർ സെന്‍ററില്‍ വന്‍ തീപിടിത്തം.12 പേർ വെന്തു മരിച്ചു, തീപിടുത്തത്തില്‍ നിരവധി രോഗികള്‍ക്ക് പരിക്കേറ്റു. ബറൂച്ചിലെ പട്ടേൽ വെൽഫെയർ ആശുപത്രിയില്‍ പുലർച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്കുള്ളിലെ കോവിഡ് കെയർ സെന്‍ററില്‍ തീ പടർന്നു പിടിക്കുകയായിരുന്നു. 12 കോവിഡ് രോഗികള്‍ വെന്തുമരിച്ചതായാണ് പ്രാഥമിക നിഗമനം. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് ബറൂച്ച് പൊലീസ് അറിയിച്ചു.

Continue Reading

കുമ്പള ആരിക്കാടിയിൽ വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ മ​രി​ച്ച നിലയിൽ

കു​മ്പ​ള: വി​ദ്യാ​ർ​ഥി​നി കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​നി​യും ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- വി​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ അ​ഷ്മി​ത (15) ആ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച എ​സ്.​എ​സ്.​എ​ൽ.​സി അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ കു​ട്ടി ഉ​ച്ച​തി​രി​ഞ്ഞ് കു​ട​വു​മാ​യി കി​ണ​റി​ന​രി​കി​ലേ​ക്ക് പോ​യി​രു​ന്നു. ഏ​റെ നേ​രം കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കി​ണ​റ്റി​ൽ വീ​ണ​താ​യി മ​ന​സ്സി​ലാ​യ​ത്. സ​ഹോ​ദ​ര​ൻ ഷ​മ്മി​ത്ത്.

Continue Reading