രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ മരിച്ചത് ഇരുന്നൂറിലധികം ഡോക്ടർമാർ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (IMA) കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ 244 ഡോക്ടർമാർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഞായറാഴ്ച മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് അൻപത് മരണങ്ങളാണ്. ഡോക്ടർമാരുടെ മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്നത് ബീഹാറാണ്. ഇവിടെ നിന്നും 69 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 34 മരണങ്ങളുമായി ഉത്തർപ്രദേശും 27 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഡൽഹിയും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 3% ഡോക്ടര്‍മാർ മാത്രമാണ് കോവിഡ് വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയത്. “കഴിഞ്ഞ വർഷം […]

Continue Reading