ഹിന്ദുത്വ പ്രതിഷേധം; ഹിജാബ് സൗഹൃദ കോളജിൽ മലക്കംമറിച്ചില്‍-പദ്ധതി ആലോചനയിലില്ലെന്ന് ബൊമ്മൈ

ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും നിർമിക്കാനുള്ള വഖഫ് ബോർഡ് നീക്കത്തിൽനിന്ന് പിന്മാറ്റം. അത്തരമൊരു വിഷയം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. വഖഫ് ബോർഡ് പ്രഖ്യാപനത്തിൽ ഹിന്ദുത്വ സംഘങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് മലക്കംമറിച്ചിൽ.വഖഫ് ബോർഡ് പ്രഖ്യാപിച്ച പദ്ധതി സർക്കാരിൽ ചർച്ച ചെയ്തിട്ടില്ലെന്ന് ബസവരാജ് പറഞ്ഞു. ഇതു സർക്കാരിന്റെ നിലപാടുമല്ല. എന്തെങ്കിലും പദ്ധതിയിലുണ്ടെങ്കിൽ വഖഫ് ബോർഡ് താനുമായി സംസാരിക്കേണ്ടതാണെന്നും കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഹിജാബ് സൗഹൃദ കോളജുകളും സ്‌കൂളുകളും നിർമിക്കാനുള്ള […]

Continue Reading

കാവി ഷാള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ കയറ്റിയില്ല, സംഘര്‍ഷം; ബംഗാളില്‍ പൊതു പരീക്ഷ റദ്ദാക്കി

കൊല്‍ക്കത്ത: കാവി ഷാള്‍ ധരിച്ച് സ്‌കൂളില്‍ എത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷ റദ്ദാക്കി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദുലഗോരിയിലെ ആദര്‍ശ വിദ്യാലയത്തിലാണ് സംഭവം നടന്നത്.സ്‌കൂളിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് വരുന്നതിനെതിരെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ചെത്തിയതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷക്ക് തൊട്ടുമുമ്പായിരുന്നു സംഭവം. കാവി ഷാള്‍ ധരിച്ച് സ്‌കൂള്‍ ഗേറ്റിന് മുന്നിലെത്തിയ ഒരു സംഘം ആണ്‍കുട്ടികളെ സ്‌കൂളിലേക്ക് കയറ്റിവിടാന്‍ സ്‌കൂള്‍ അധികൃതര്‍ […]

Continue Reading

ഹിജാബ് അഴിച്ചില്ലെങ്കിൽ ആധാർ കാർഡ് ലഭിക്കില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി

പാലക്കാട്: ഹിജാബ് അഴിച്ചില്ലെങ്കിൽ സേവനം ലഭിക്കില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി. ആധാർ കാർഡ് എടുക്കാനെത്തിയ സ്ത്രീയോടാണ് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി ക്ഷമാപണം നടത്തി.

Continue Reading

ഹിജാബില്‍ ഭിന്നവിധി: കേസ് വിശാല ബെഞ്ചിന് വിട്ടു

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് സംബന്ധിച്ച് ഭിന്നവിധിയെന്ന് ജ. ഹേമന്ദ് ഗുപ്ത. ജ. ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരിവെച്ചു. അതേസമയം ജ.സുധാംശു ദുലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് വിശാലബെഞ്ചിനു വിട്ടത്.2021 ഡിസംബർ 27ന് ഉഡുപ്പി സർക്കാർ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാർഥിനികളെ ഒരു സംഘം തടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി […]

Continue Reading

കർണാടകയിലെ ഹിജാബ് വിലക്ക്: സുപ്രിംകോടതി വിധി നാളെ

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ഹിജാബ് വിലക്കിൽ സുപ്രിംകോടതി വിധി നാളെ. ഹിജാബ് ധരിച്ച ആറ് മുസ്‌ലിം വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീ യൂനിവേഴ്‌സിറ്റി കോളേജിൽ നിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന് തുടക്കമായത്. ഇവരടക്കമുള്ളവർ നൽകിയ ഹരജികളിലാണ് കോടതി നാളെ വിധി പറയുക. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കോളേജിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് സംസ്ഥാന വ്യാപകമായിരുന്നു. ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളടക്കം കർണാടക […]

Continue Reading

‘എന്റെ തല മറയ്ക്കാമെങ്കിൽ മുസ്‌ലിം വനിതക്ക് എന്തുകൊണ്ട് പറ്റില്ല’; സുപ്രിംകോടതിയിൽ ഹരജിയുമായി സിഖ് വനിത

കർണാടകയിലെ പി.യു കോളേജുകളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് സുപ്രിംകോടതിയിൽ നടക്കുന്ന നിയമപോരാട്ടത്തിൽ പങ്കുചേർന്ന് സിഖ് വനിത. ഹരിയാന കൈതൽ സ്വദേശിയും ആശാ ഹെൽത്ത് വർക്കറുമായ ചരൺജീത് കൗറാണ് മുസ്‌ലിം സ്ത്രീകളുടെ ഹിജാബ് അവകാശത്തിനായി കോടതിയിലെത്തിയത്. കേസിലെ 23 ഹരജിക്കാരിൽ ഇവർ മാത്രമാണ് അമുസ്‌ലിം. ‘ഇന്നവർ ഹിജാബി പെൺകുട്ടികളെയാണ് ആക്രമിക്കുന്നത്. പക്ഷേ ഞാൻ ദസ്തർ (ടർബൻ) ധരിക്കുന്നയാളാണ്. ഇതെന്നെ ബാധിക്കില്ലെന്ന് എനിക്ക് ചിന്തിക്കാനാകില്ല. ഹിജാബണിയുന്നവർക്ക് ഇക്കാര്യം സംഭവിക്കുമെങ്കിൽ നമുക്ക് ഇത് ബാധിക്കുേെമന്നേ കരുതാനാകൂ… മറ്റുള്ളവരുടെ വീട്ടിലെ തീ നമ്മുടെ […]

Continue Reading

ഹിജാബ് വിലക്ക്: കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്

ന്യൂഡൽഹി: ഹിജാബ് വിലക്കിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്് അയച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കണമെന്ന ഹരജിക്കാരുടെ അപേക്ഷയെ സുപ്രിംകോടതി എതിർത്തു. അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മാറ്റിവെക്കാൻ അപേക്ഷ നൽകുന്നത് എന്തിനാണെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചോദിച്ചു. ഇഷ്ടമുള്ള ബെഞ്ചിന് മുമ്പാകെ ഹരജി വരുത്താനുള്ള […]

Continue Reading

കർണാടകയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ ആറു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തിയ ആറു വിദ്യാർത്ഥികൾക്ക് സസ്‌പെൻഷന്. 12 പേരെ തിരിച്ചയയ്ക്കുകയും ചെയ്തു. ദക്ഷിണ കന്നഡയിലാണ് സംഭവം.ഉപ്പിനങ്ങാടി ഗവൺമെന്റ് പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ ആറു വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഹിജാബുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ നിരന്തരമായി ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.കോളജ് പ്രിൻസിപ്പൽ അധ്യാപകരുമായി ചർച്ച നടത്തിയ ശേഷമാണ് നടപടിയെടുത്തതെന്നാണ് വിവരം. ക്ലാസ്മുറികളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെയും ഹൈക്കോടതി വിധിയെയും കുറിച്ച് വിദ്യാർത്ഥികളെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഹംപനകട്ടെയിലെ […]

Continue Reading

മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് വിലക്ക്, വിദ്യാ‍‍ർത്ഥികളെ തടഞ്ഞു, ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം

മംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിജാബ് ഒഴിവാക്കിയ ശേഷം ക്ലാസില്‍ പ്രവേശിക്കാൻ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പ്രതിഷേധ സൂചകമായി വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് ബഹിഷ്കരിച്ചു.

Continue Reading

‘ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ’; പി യു പരീക്ഷാ ഹാളിലും ഹിജാബ് വിലക്ക്

ബെം​ഗളൂരു: കർണ്ണാടകയിൽ നാളെ മുതൽ ആരംഭിക്കുന്ന പി യു പരീക്ഷയുടെ പശ്ചാത്തലത്തിൽ ഹിജാബ് വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നു. പി യു പരീക്ഷാ ഹാളിൽ വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും ഇതര ജീവനക്കാർക്കും ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെ മന്ത്രിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ രംഗത്തെത്തി. ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ എന്നാണ് ഒരു വിദ്യാർത്ഥിനി സമൂഹ മാധ്യമത്തിലൂടെ ഉന്നയിച്ച ചോദ്യം.ഉഡുപ്പി ഗവൺമെന്റ് വനിതാ പ്രീ യൂണിവേഴ്സിറ്റി […]

Continue Reading