ബൈക്ക് പാറക്കല്ലിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു

കൊല്ലം: താന്നിയിൽ ബൈക്കപകടത്തിൽ മൂന്ന് പേർ മരിച്ചു.പരവൂർ സ്വദേശികളായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ മണിയോടെ താന്നി ബീച്ചിനു സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് പാറകല്ലിൽ ഇടിച്ച നിലയിലായിരുന്നു.  നിയന്ത്രണം വിട്ടാണ് ബൈക്ക് പാറക്കല്ലില്‍ ഇടിച്ചത്. മൂന്ന് പേരും തങ്കശേരി കടപ്പുറത്തെ മത്സ്യതൊഴിലാളികളാണ്. പ്രഭാതസവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പെട്ട് കിടക്കുന്നവരെ ആദ്യം കാണുന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  ചോരവാര്‍ന്നാകാം മരണം സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേരുടെയും മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

‘ബ്രാ കൈയിലെടുത്ത് പോകാൻ അവർ പറഞ്ഞു’; എക്‌സാം ഹാളിൽ ഇരുന്നത് ഓർത്തെടുക്കാൻ ഭയമെന്ന് നീറ്റ് എഴുതിയ പെൺകുട്ടി

കൊല്ലം: നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം ദേശീയ തലത്തിൽ തന്നെ വലിയ ച‍‍ർച്ചകൾക്കാണ് വഴിവെച്ചത്. സംഭവത്തിൽ അഞ്ചുപേരാണ് ഇപ്പോൾ കസ്റ്റഡിയിലായിട്ടുളളത്. കൊല്ലം ആയുർ മാർത്തോമ്മ കോളജിലെ രണ്ട് വനിത ജീവനക്കാരേയും മൂന്ന് പരീക്ഷാ ഏജൻസി ജീവനക്കാരെയുമാണ് കസ്റ്റഡിയിലെടുത്തത്. നേരിട്ടത് വളരെ മാേശം അനുഭവമായിരുന്നുവെന്നും പരീക്ഷ കഴിഞ്ഞ് കോളേജിൽ വച്ച് അടിവസ്ത്രം ഇടാൻ അനുവദിച്ചില്ലെന്നും ദുരനുഭവം നേരിട്ട പെൺകുട്ടി എൻഡിടിവിയോട് പ്രതികരിച്ചു. ‘വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. സ്‌കൂളിലെത്തിയ ഉടൻ സ്‌കാനിങ്ങാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. പെട്ടെന്ന് […]

Continue Reading

കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്‌നോളജിയിലാണ് സംഭവം. നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം.  updating

Continue Reading

ഉത്സവ സ്ഥലത്തെ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു; പിന്നിൽ കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാർ

കൊല്ലം കുന്നിക്കോട്ട് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു. കോക്കാട് മനു വിലാസത്തിൽ മനോജ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്സവത്തിനിടെ സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ ഇന്നലെ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.കഴുത്തിനും വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും വെട്ടി മാറ്റിയിട്ടുണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണമാണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്. മനോജിനെ കൊന്നത് കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് […]

Continue Reading

ഒരു പേരിടൽ അപാരത; കുട്ടിക്ക് അച്ഛനിട്ട പേര് അമ്മക്ക് ബോധിച്ചില്ല! പിന്നെ നടന്നത്

ഒരു പേരിടൽ അപാരത; കുട്ടിക്ക് അച്ഛനിട്ട പേര് അമ്മക്ക് ബോധിച്ചില്ല! പിന്നെ നടന്നത്(വൈറൽ വീഡിയോ )

Continue Reading

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഭിത്തിയിൽ കുറിപ്പ്

കൊല്ലം • ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മണ്‍ട്രോതുരുത്ത് നെന്മേനി സ്വദേശി പുരുഷോത്തമന്‍, ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണു സൂചന. പുരുഷോത്തമന്‍ മാനസിക വെല്ലുവിളിക്കു ചികിത്സയിലായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. വീടിനു പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. വീടിന്റെ ഭിത്തിയിൽനിന്ന് ഒരു കുറിപ്പും കണ്ടെടുത്തു.

Continue Reading

തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍

പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു,പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക്…പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു,പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ ഭര്‍ത്താവിന്‍റെ പീഡനത്തെ തുടര്‍ന്ന് 24 കാരി തൂങ്ങി മരിച്ച നിലയില്‍. കൊലപാതകമാണെന്ന് ബന്ധുക്കള്‍ കൊല്ലം: ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച […]

Continue Reading

വീട്ടിലെ ഇരുമ്പുതൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

കൊല്ലം: വീട്ടിലെ ഇരുമ്പു തൂണിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പുനുക്കന്നൂർ ആലുംമൂട് സ്വദേശി കെ.വിനോദ് (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം. വരാന്തയിലേക്ക് പോയ വിനോദ് തൂണിൽ നിന്നും ഷോക്കേറ്റ് പിടയുന്നത് കണ്ട് അമ്മ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തെറിച്ചു വീണു. തുടർന്ന് അയൽക്കാരെത്തി ലൈൻ ഓഫാക്കി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യുതി വയറിന്‍റെ ഇൻസുലേഷൻ ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.

Continue Reading

അമ്മയും മകനും മരിച്ച നിലയിൽ : മകനെ കൊലപ്പെടുത്തി ആത്മഹത്യ എന്ന് നിഗമനം

കൊല്ലം: കരുനാഗപ്പള്ളിയിൽ അമ്മയും മകനും കഴുത്തിലും മുറിവേറ്റ മരിച്ചനിലയിൽ കണ്ടെത്തി മൂന്നുവയസ്സുള്ള മകനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.. കിടപ്പു മുറിയിലെ കട്ടിലിലാണ് കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ സന്ധ്യ കഴിഞ്ഞിട്ടു ഇരുവരും വീടിനു പുറത്ത് കാണാതിരുന്നപ്പോൾ ഫോണിൽ വിളിക്കുകയും മറുപടി ലഭിക്കാതിരുന്നപ്പോൾ അയൽവാസികൾ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം തുടങ്ങി.തൊടിയൂർ സ്വദേശി സുനിൽകുമാറിന്റെ ഭാര്യ സൂര്യയും മകൻ ആദിദേവുമാണ് മരിച്ചത്.

Continue Reading