കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ ഇനി ഓർമ്മ

കാസർഗോഡ്: കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതലയുടെ മരണംസംഭവിച്ചത്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയഎന്ന മുതല ഭക്തർക്ക് അത്ഭുതമായിരുന്നു . 75വയസിലേറെ പ്രായമുണ്ട്.മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തർ വഴിപാട് നടത്താറുളളത്. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. അനുസരണയോടെ കുളത്തിൽ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവർക്കും വിസ്മയമായിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മൽസ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ല.

Continue Reading

ടെറസിൽ കഞ്ചാവ് കൃഷി, കുമ്പള സ്വദേശിയായ യുവാവ് പിടിയിൽ

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കുമ്പള കുബന്നൂര്‍ ബേക്കൂര്‍ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെയാണ് (22) കുമ്പള എസ്‌ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുമ്പള ബംബ്രാണ കളത്തൂര്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇന്‍സ്‌പെക്ടര്‍ പി.പ്രമോദിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.3 കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇതിനു 2 മാസം വളര്‍ച്ചയുണ്ടായിരുന്നു. മംഗളൂരുവിലെ […]

Continue Reading

സ്പോർട്സ് കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമം, ബന്തിയോട് സ്വദേശി കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

കുമ്പള ∙ സ്പോർട്സ് കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്റഫ് (ആസിഫ് 28)നെയാണ് കുമ്പള എസ്ഐ വി.കെ.അനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് ബന്തിയോട്ടെ ഒരു സ്പോർട്സ് കടയിലാണ് സംഭവം. മാതൃസഹോദരനോടൊപ്പം കടയിലേക്കു ജഴ്സി വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. വസ്ത്രം മാറുന്നതിനായി പ്രത്യേക സൗകര്യമില്ലാതിരുന്ന കടയിൽ ജീവനക്കാരൻ കാണിച്ചു […]

Continue Reading

ദേശീയപാത വികസനം ; കുമ്പള ആരിക്കാടി പാതയോരത്തെ ഇൗന്തപ്പന ഇനി കയ്യാറിൽ വളരും

കാസർകോട്‌ :അറേബ്യയിലെ ഈന്തപ്പന ആരിക്കാടിയിൽ വളർന്നപ്പോൾ അതിശയമായിരുന്നു നാട്ടുകാർക്ക്‌. 25 വർഷമായി ആരിക്കാടി കടവത്തിനും കുമ്പള പാലത്തിനും ഇടിയിലുള്ള ദേശീയപാതയിലെ സർക്കാർ പുറമ്പോക്കിലുണ്ടായിരുന്ന ഈന്തപ്പന എങ്ങനെ വന്നുവെന്ന്‌ ആർക്കും അറിയില്ല. വലുതായി കഴിഞ്ഞപ്പോഴാണ്‌ ഈന്തപ്പനയാണെന്ന്‌ നാട്ടുകാർ അറിഞ്ഞത്‌. ഈന്തപ്പഴം കായ്‌ച്ചപ്പോൾ നാട്ടുകാർക്കും യാത്രക്കാർക്കും കൗതുക കാഴ്‌ചയായി. കല്ലെറിഞ്ഞും വടിയെറിഞ്ഞും പച്ച ഈന്തപ്പഴം പറിച്ചു തിന്നു.ദേശീയപാത വികസനം ആരംഭിച്ചപ്പോൾ മറ്റ്‌ വൃക്ഷങ്ങൾക്കൊപ്പം ഈന്തപ്പനയും മുറിച്ച്‌ മാറ്റുമെന്ന്‌ നാട്ടുകാർ വിചാരിച്ചു. കേരളത്തിൽ അപൂർവമായ അറേബ്യയിലെ അതിശയ കനി ഓർമയിലാകുമെന്ന് ഉറപ്പിച്ചു. […]

Continue Reading

കുമ്പള ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആറു വർഷത്തേക്ക് അയോഗ്യനാക്കി

കുമ്പള: ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ്. 2021-26 കാലയളവിലേക്ക് പഞ്ചായത്തിലേക്ക് പതിനാലാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൊഗ്ഗുവിനെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യനാക്കിയത്. ബി.എം.എസ് പ്രവർത്തകൻ വിനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിച്ചുവരുകയാണ് കൊഗ്ഗു. ശിക്ഷ കാലാവധിയായ നാലു വർഷം പൂർത്തിയാക്കിയതിനുശേഷം ആറു കൊല്ലത്തേക്കുകൂടി അയോഗ്യത ബാധകമായിരിക്കും. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം ടിക്കറ്റിൽ മത്സരിച്ചുജയിച്ച ഇയാൾ ബി.ജെ.പിയുടെ സഹായത്തോടെ സ്ഥിരം സമിതി അധ്യക്ഷനായത് വിവാദമായിരുന്നു. പിന്നീട് കേസിൽ […]

Continue Reading

എ കെ എം അഷ്റഫ് എം എൽ എ യും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.

കുമ്പള: കുമ്പള പഞ്ചായത്തിലെ വാർഡുകളായ കോയിപ്പാടി ആരിക്കാടി കടവത്ത് എന്നി പ്രദേശങ്ങളിൽ എ കെ എം അഷ്റഫ് എം എൽ എയും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. കോയിപ്പാടി, ആരിക്കാടി കടവത്ത് എന്നി വാർഡ് കമ്മിറ്റിക്ക് നൽകിക്കൊണ്ട് എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ട്രഷറർ അധ്യക്ഷത വഹിച്ചു. […]

Continue Reading

രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കുമ്പള സ്വദേശിയായ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് സ്പ്രിങ്

കണ്ണൂർ: പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തിൽ (Lungs)കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിങ് (Metal spring)വിജയകരമായി പുറത്തെടുത്തു. സങ്കീർണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് (Kannur Medical College)ആശുപത്രിയിലെ വിദഗ്ധർ സ്പ്രിങ് പുറത്തെടുത്തത്. കാസർഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിൽ വലത്തേ അറയിൽ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. മുമ്പെപ്പോഴോ അബദ്ധത്തിൽ കുട്ടി വിഴുങ്ങിയതാണിത്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാൽ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടിവന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും […]

Continue Reading

“എന്റെ പാർട്ടിക്ക് എന്റെ ഹദിയ” വാർഡ് തലങ്ങളിൽ ഫണ്ട് ശേഖരണം ശക്തമാക്കണം: മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി

കുമ്പള: മാനവിക മൂല്യങ്ങൾ ഉയർത്തി പിടിച്ച്‌ മുസ്ലിം ലീഗ് നടത്തിയ സേവന പ്രവർത്തനത്തിന് ശക്തി പകരാൻ ‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ ക്യാമ്പയിൻ ശക്തമായി പ്രവർത്തന ഫണ്ട് ശേഖരിക്കണമെന്നും ഓരോ വാർഡിലെയും വീടുകളിൽ സന്ദർശനം നടത്തി പാർട്ടിയുടെ സന്ദേശം പ്രചരിപ്പിക്കാൻ പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നിട്ട് ഇറങ്ങണമെന്നും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി നേതൃ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത്‌ പരിധിയിൽ മുഴുവൻ വാർഡ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി മാറും വാർഡിലെ പ്രധാനപ്പെട്ട മുസ്ലിം […]

Continue Reading

കുമ്പളയിൽ UDF രാഷ്ട്രീയ വിശിദികരണം യോഗം സംഘടിപ്പിച്ചു

കുമ്പള: സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യുഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. യുഡിഎഫ് ചെയർമാൻ അഡ്വ: സക്കീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അസീസ് മേരിക്ക ഉദ്ഘാടനം ചെയ്തു. അൻസർ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രഭു,മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ്, കർളെ, ഹാദി തങ്ങൾ മൊഗ്രാൽ, ,ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് നാസർ മൊഗ്രാൽ, എ കെ ആരിഫ്, യൂസുഫ് ഉളുവാർ,ആസിസ് കളത്തൂർ, റഹ്മാൻ ആരിക്കാടി, കെ എം […]

Continue Reading

കുമ്പള ഗ്രാമ പഞ്ചായത്തിന്റെ മുട്ട കോഴി പദ്ധതിയുടെ വിതരണോദ്ഘാ ടനം നടത്തി

കുമ്പള ഗ്രാമ പഞ്ചായത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് മുട്ട കോഴി വിതരണം പദ്ദതിയുടെ വിതരണോഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറ യൂസുഫ് നിർവഹിച്ചു . വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സബൂറ ,ബി എ റഹ്‌മാൻ,നസീമ കാലിദ് മെമ്പർമാരായ യൂസുഫ്‌ ഉളുവാർ അജയ് എം,വിവേകാനന്ദ ഷെട്ടി,പ്രേമാവതി,സുലോചന മൃഗാശുപത്രിയിലെ ഡോക്ടർ അരുൺ എന്നിവർ പങ്കെടുത്തു .

Continue Reading