മൊഗ്രാൽ ദേശീയവേദി കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിനായുള്ള നിർദ്ദേശങ്ങൾ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് സമർപ്പിച്ചു.

കുമ്പള. 2023 ഫെബ്രുവരി മാസം ദക്ഷിണ റെയിൽവേ യോഗം ചേരാനിരിക്കെ കാസറഗോഡ് ലോക്സഭാ മണ്ഡലം പരിധിയിൽ പെടുന്ന റെയിൽവേ സ്റ്റേഷനുകളുടെ പോരായ്മകളും, യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളും, വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ എഴുതി അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എംപി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൊഗ്രാൽ ദേശീയവേദി പതിറ്റാണ്ടുകളായി അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിച്ചു. ദേശീയപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നതും, 37 ഏക്കറോളം സ്ഥലസൗകര്യം ഉള്ളതുമായ കുമ്പള റെയിൽവേ സ്റ്റേഷനെ […]

Continue Reading

അർജന്റീനയോ, ഫ്രാൻസോ….* ലോകകപ്പ് ഫുട്ബോൾ: മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ഫ്രാൻസിന് ജയം.

*മൊഗ്രാൽ. ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ കിക്ക് ഫ്ലിക്ക് ടര്‍ഫിൽ വെച്ച് സംഘടിപ്പിച്ച അർജന്റീന- ഫ്രാൻസ് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രാൻസ് ടീമിന് ജയം. ദേശീയവേദി പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാന്റെ നേതൃത്വത്തിൽ ഫ്രാൻസ് ടീമും. ജനറൽ സെക്രട്ടറി ടികെ ജാഫറിന്റെ നേതൃത്വത്തിലുള്ള അർജന്റീന ടീമുമാണ് മാറ്റുരച്ചത്. എംഎ അബൂബക്കർ സിദ്ദീഖ് നേടിയ ഒരു ഗോളിനാണ് ഫ്രാൻസ് ടീം വിജയിച്ചത്. ഫ്രാൻസ് ടീമിന് വേണ്ടി കുമ്പള […]

Continue Reading

*അർജന്റീനയോ, ഫ്രാൻസോ..?* ദേശീയവേദി പ്രവർത്തകർ ഇന്ന് കളിക്കളത്തിലിറങ്ങുന്നു..

മൊഗ്രാൽ.മൊഗ്രാൽ ദേശീയവേദി പ്രവർത്തകരും, മൊഗ്രാലിലെ മറ്റ് ഫുട്ബോൾ താരങ്ങളും അണിനിരന്ന് കൊണ്ടുള്ള അർജന്റീന -ഫ്രാൻസ് മത്സരം ഇന്ന് (16-12-22) വെള്ളി രാത്രി 9 മണിക്ക് മൊഗ്രാലിലെ കിക്ക്‌ ഫ്ലിക്ക് ടർഫിൽ വെച്ച് നടക്കും. വിജയികൾക്ക് ട്രോഫി സമ്മാനിക്കും.ഫ്രാൻസ് ടീമിനായി ദേശീയവേദി പ്രസിഡണ്ട്‌ എ എം സിദ്ദീഖ് റഹ്മാന്റെ നേതൃത്വത്തിലും, അർജന്റീന ടീമിനായി ജന:സെക്രട്ടറി ടി കെ ജാഫറിന്റ നേതൃത്വത്തിലും മത്സരിക്കും. ദേശീയവേദി ഭാരവാഹികൾക്കൊപ്പം മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ് താരങ്ങളായ എച് എ ഖാലിദ്, ജാബിർ, എം എം […]

Continue Reading

എയിംസ് കാസർഗോഡിന് : പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് മൊഗ്രാൽ ദേശീയവേദിയും

മൊഗ്രാൽ. കേന്ദ്രസർക്കാറിന്റെ പരിഗണനയിലുള്ള എയിംസ് പ്രൊപ്പോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിച്ചിരിക്കുന്ന സാഹചര്യത്തിൽ “എയിംസ് ജനകീയ കൂട്ടായ്മ” പ്രധാനമന്ത്രിയെയും, ആരോഗ്യമന്ത്രിയെയും നേരിട്ട് കാണുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം പോസ്റ്റ് കാർഡ് അയക്കുന്ന ക്യാമ്പയിനിൽ മൊഗ്രാൽ ദേശീയ വേദിയും അണിചേർന്നു. മൊഗ്രാൽ പോസ്റ്റ് ഓഫീസിൽ നിന്നാണ് ദേശീയവേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ച് ക്യാമ്പയിന്റെ ഭാഗമായത്. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജനറൽ […]

Continue Reading

ലോക പ്രമേഹ ദിനം : മൊഗ്രാൽ ദേശീയവേദിയുടെ കൂട്ട പ്രഭാത സവാരി വേറിട്ട കാഴ്ചയായി

മൊഗ്രാൽ : ലോക പ്രമേഹ ദിനമായ നവംബർ 14 ന് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച കൂട്ട പ്രഭാത സവാരി വേറിട്ട കാഴ്ചയും ശ്രദ്ധേയവുമായി മാറി. ‘വ്യായാമം ശീലമാക്കൂ, ജീവിതശൈലി രോഗങ്ങൾ അകറ്റൂ’ എന്ന സന്ദേശവുമായി നാങ്കി കടപ്പുറത്ത് നിന്നും ആരംഭിച്ച സവാരി തീരദേശ റോഡിലൂടെ അഞ്ച് കിലോമീറ്ററോളം താണ്ടി കുമ്പള ടൗണിൽ സമാപിച്ചു. പ്രഭാത സവാരിയിൽ ദേശീയവേദി പ്രസിഡന്റ്‌ എ. എം സിദ്ദീഖ് റഹ്‌മാൻ, ജന. സെക്രട്ടറി ടി. കെ ജാഫർ, ട്രഷറർ മുഹമ്മദ്‌ സ്മാർട്ട്‌, എം […]

Continue Reading

ദയാബായ് സമരം: സർക്കാർ നടപടി പ്രതിഷേധാർഹം. മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. കാസർഗോഡ് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായ് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം 10 ദിവസം പിന്നിട്ടിട്ടും സമരത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാർ നടപടിയിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധിച്ചു. ദയാബായിയുടെ സമരത്തിൽ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനമൊട്ടുക്കും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കരിദിനമാ ചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൊഗ്രാലിൽ മൊഗ്രാൽ ദേശീയവേദി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം എം എ മൂസ ഉദ്ഘാടനം […]

Continue Reading

പുതു തലമുറയെ വാർത്തെടുക്കുന്ന ഗുരുനാഥന്മാരെ ആദരവോടെ സ്മരിച്ച് ദേശീയ അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഗുരു സംഗമം സംഘടിപ്പിച്ചു

മൊഗ്രാൽ: ഇശൽ ഗ്രാമത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് അധ്യാപകർ നൽകി വരുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്ന് ദേശീയ അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി, മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗുരു സംഗമം അഭിപ്രായപ്പെട്ടു. അധ്യാപന ജീവിതത്തിൽ സമ്മാനിച്ച രസകരമായ അനുഭൂതികളും വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ പരിവർത്തനത്തെ കുറിച്ചും ഗുരു സംഗമത്തിൽ പങ്കെടുത്ത 25ഓളം അധ്യാപകർ വിവരിച്ചു. ചടങ്ങ് മൊഗ്രാൽ ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപിക സ്മിത കെ.ടി ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് ഹെഡ് മാസ്റ്റർ എം മാഹിൻ വിഷയമവതരിപ്പിച്ചു. കുമ്പള ഗ്രാമ […]

Continue Reading

അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഇശൽ ഗ്രാമത്തിൽ “ഗുരു സംഗമം” സംഘടിപ്പിക്കും

മൊഗ്രാൽ: സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിൽ ഇശൽ ഗ്രാമത്തിലെ അധ്യാപകർ “ഗുരു സംഗമം ”എന്ന പേരിൽ ഒത്തുചേരുന്നു. മൊഗ്രാൽ ദേശീയവേദിയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വേറിട്ട പരിപാടി സംഘടിപ്പിക്കുന്നത്. അധ്യാപനം സമ്മാനിച്ച രസകരമായ അനുഭൂതിയും, വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ പരിവർത്തനവും അധ്യാപകർ ഗുരു സംഗമത്തിൽ വിവരിക്കും. ഇശൽ ഗ്രാമത്തിലെ 25ഓളം വരുന്ന അധ്യാപകരാണ് ഒത്തുചേരുന്നത് . പരിപാടിയിൽ അധ്യാപകർക്ക് പുറമേ നാട്ടിലെ സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ […]

Continue Reading

‘ആന്റി നാർകോട്ടിക്ക് കൗൺസിൽ ഓഫ് ഇന്ത്യ’ സിൽവർ ജൂബിലി പുരസ്‌കാര ജേതാവ് എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു

മൊഗ്രാൽ:ആന്റി നാർകോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ സിൽവർ ജൂബിലി പുരസ്കാര ജേതാവും എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു.വിദ്യാർത്ഥികളടക്കമുള്ള യുവസമൂഹത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിടുന്ന ലഹരി വ്യാപനത്തിനെതിരെ വർഷങ്ങളായി നടത്തിവരുന്ന പ്രതിഫലേച്ഛയില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരമായിട്ടാണ് മൊഗ്രാൽ ദേശീയവേദി രഘുനാഥനെ ആദരിച്ചത്. എ.കെ.എം അഷറഫ് എം.എൽ.എ ഷാളണിയിച്ച് പ്രശസ്തി പത്രം സമ്മാനിച്ചു.ആധുനിക സമൂഹത്തെ ദിനംപ്രതി കാർന്ന് തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന വൻ വിപത്തിനെതിരെ ലഹരി വിമുക്ത മിഷൻ ജില്ലാ കോർഡിനേറ്റർ എന്ന നിലയിൽ രഘുനാഥൻ […]

Continue Reading

മൊഗ്രാലിൽ ദേശീയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മൊഗ്രാൽ. മൊഗ്രാൽ ദേശീയവേദിയുടെയും, ജനരക്ഷ ബ്ലഡ് ഡോണേഴ്സ് കേരള യുടെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെയും, ബ്ലഡ് ഹെല്പ് ലൈൻ കർണാടകയുടെയും സഹകരണത്തോടെ മൊഗ്രാലിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് ഡോ സിയാൻ അലി എംബിബിഎസ് ( മൈത്ര ഹോസ്പിറ്റൽ കാസർഗോഡ് ) ഉദ്ഘാടനം ചെയ്തു.ദേശീയവേദി പ്രസിഡണ്ട്‌ സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ മുഹമ്മദ് സ്മാർട്ട് സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു പി താഹിറാ- യൂസഫ്, വൈസ് പ്രസിഡണ്ട് […]

Continue Reading