മോഹൻ ദേൽകറുടെ മരണം; പ്രഫുൽ പട്ടേൽ പ്രതിയായ കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല

മുംബൈ: ദാദ്ര ആൻഡ് നാഗർ ഹവേലി എം.പി മോഹൻ ദേൽക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല. നിലവിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ദാദ്ര ആൻഡ് നാഗർ ഹവേലി മുൻ അഡ്മിനിസ്ട്രേറ്ററുമായ പ്രഫുൽ പട്ടേൽ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. അന്വേഷണത്തിൽ പുരോഗതിയൊന്നുമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് തവണ ദാദ്ര ആൻഡ് നാഗർ ഹവേലി സന്ദർശിച്ചിരുന്നു. മോഹൻ ദേൽക്കറിന്‍റെ മകൻ അഭിനവിന്‍റെ മൊഴി […]

Continue Reading

‘പ്രതിഷേധം വൈകാതെ കെട്ടടങ്ങിക്കൊള്ളും’; നടപടികളുമായി മുന്നോട്ട് പോകാൻ പ്രഫുൽ പട്ടേൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

ലക്ഷദ്വീപിലെ ജനജീവിതത്തിന്റെ താളം തെറ്റിക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ജനരോഷം കത്തുമ്പോഴും വിവാദ നടപടികളില്‍ നിന്ന് പിന്നോട്ടുപോകാതെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ജനങ്ങളുടെ പ്രതിഷേധങ്ങളെ ഒരു പരിധിയില്‍ കവിഞ്ഞ് വിലവെക്കേണ്ടതില്ലെന്നാണ് പ്രഫുല്‍ പട്ടേലിന്റെ പക്ഷം. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ വളരെ വേഗത്തില്‍ കെട്ടടങ്ങുമെന്നും പിന്നാലെ ദ്വീപില്‍ നിന്നുള്ള പ്രതിഷേധങ്ങളും അവസാനിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. ലക്ഷദ്വീപിലെ രോഗികള്‍ക്കായുള്ള എയര്‍ ആംബുലന്‍സ് സൗകര്യത്തിലാണ് ഇപ്പോള്‍ ഏറ്റവും പുതിയതായി പ്രഫുല്‍ പട്ടേല്‍ പിടിമുറുക്കിയിരിക്കുന്നത്. രോഗികളെ വിദഗ്ധ ചികിത്സയ്‌ക്കെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ […]

Continue Reading