കാഞ്ഞങ്ങാട്ടെ ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി

കാഞ്ഞങ്ങാട്: യോഗ്യതയില്ലാത്തവരെ പരിശീലകരാക്കിയെന്ന് കണ്ടെത്തിയതിനെതുടർന്ന് കാഞ്ഞങ്ങാട്ടെ ദുബായ് ഡ്രൈവിങ് സ്കൂളിന്റെ ലൈസൻസ് താത്‌കാലികമായി റദ്ദാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതെന്ന് ആർ.ടി.ഒ. എ.കെ. രാധാകൃഷ്ണന്റെ ഉത്തരവിൽ പറയുന്നു. 2019 മുതൽ യോഗ്യതയില്ലാത്ത പരിശീലകരാണ് പഠിപ്പിച്ചതെന്നും സർട്ടിഫിക്കറ്റ് നേടിക്കൊടുത്തുവെന്നും ഇത് കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ചട്ടം 24-ന്റെ ലംഘനമാണെന്നും ആർ.ടി.ഒ.യുടെ ഉത്തരവിലുണ്ട്. ഓട്ടോമൊബൈൽ കോഴ്‌സിലോ മെക്കാനിക്കൽ എൻജിനീയറിങ് കോഴ്‌സിലോ ഉള്ള ഡിപ്ലോമയാണ് പരിശീലകന്റെ യോഗ്യത. നേരത്തെ ഉണ്ടായിരുന്ന യോഗ്യതയുള്ള പരിശീലകൻ മാറിപ്പോയിട്ടും പകരക്കാരനെ നിയമിച്ചില്ല.മുൻ […]

Continue Reading

അപകടകരമായ രീതിയിൽ വാഹനമോടിക്കൽ;ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

കാസറഗോഡ് :അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് ആർ. ടി. ഒ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കലക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി. കെ ൽ 60 എൻ 8008 മഹിന്ദ്ര താർ വാഹനം കെ സ് ടി പി റോഡിലൂടെ ഡിവൈഡർ മറികടന്നു എതിർവശത്തിലൂടെ അപകടകരമായ രീതിയിൽ മറ്റുള്ളവരുടെ ജീവന്ന് ഭീഷണിയായി ഓടിച്ചത്. ചെങ്കള പാണലത്തെ മുഹമ്മദ്‌ റാഷിദ്‌ ആണ് ഡ്രൈവർ.പ്രസ്തുത വാഹനം അനധികൃതമായി രൂപ മാറ്റം വരുത്തിയ നിലയിലായിരുന്നു.അതിന് 15000രൂപ പിഴ ഈടാക്കുകയും ചെയ്തു

Continue Reading