ജനുവരി ഒന്നു മുതൽ ചൈനയടക്കം ആറു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ നിർബന്ധം

ന്യൂഡൽഹി: കോവിഡ് രൂക്ഷമായ ആറു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‍ലാൻഡ്, ഹോങ്കോങ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ജനുവരി ഒന്നു മുതൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.പുറപ്പെടുന്നതിനു മുമ്പായി യാത്രക്കാർ എയർ സുവിധ പോർട്ടലിർ രജിസ്റ്റർ ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതോടെയാണ് കേന്ദ്ര സർക്കാർ നീക്കം. രണ്ട് […]

Continue Reading

ഒമിക്രോൺ: ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം

കൊവിഡ് വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി ഇന്ത്യയും. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമിക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കൊവിഡ് പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വാക്‌സിനേഷൻ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വീടുകൾതോറുമുള്ള വാക്‌സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ( RTPCR can detect omicron )

Continue Reading

സംസ്ഥാനത്ത് കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകൾ നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന ലാബുകൾ നിര്‍ത്തിവച്ച് . 500 രൂപയ്ക്ക് പരിശോധന നടത്താന്‍ ആവില്ല എന്നാണ് വിശദീകരണം. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനെതിരെ കോടതിയെ സമീപിക്കും. ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇനി വില തീരുമാനിക്കുമ്പോള്‍ ലാബ് ഉടമകളുമായി ചര്‍ച്ച ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു . ഇക്കാര്യം ലാബ് ഉടമകള്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി.ആര്‍ ടി പി സി ആര്‍ പരിശോധന […]

Continue Reading