കോവിഡ്​ മൂന്നാം തരംഗം: കു​ഞ്ഞു​ങ്ങ​ളെ​ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കും; നേരിടാൻ ഒരുങ്ങണം –സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം നേ​രി​ടാ​ൻ മ​തി​യാ​യ ഒ​രു​ക്കം ന​ട​ത്ത​ണ​മെ​ന്ന്​​ കേ​ന്ദ്ര​ത്തോ​ട്​ സു​പ്രീം​കോ​ട​തി. ഓ​ക്​​സി​ജ​ൻ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ. ഷാ ​എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു. മൂ​ന്നാം ത​രം​ഗം മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ കൂടുതൽ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ്​ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ക​യെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ മു​ന്ന​റി​യി​പ്പ്. കു​ഞ്ഞു​ങ്ങ​ൾ​ക്ക്​ മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ അ​തി​ജീ​വ​ന​ശ​ക്​​തി കൂ​ടു​ത​ലാ​ണെ​ങ്കി​ലും രോ​ഗം വ​ന്നാ​ൽ അ​വ​ർ​ക്ക്​ സ്വ​യം ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​വി​ല്ല. മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യം കൂ​ടി​യേ തീ​രൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ പ്ര​യാ​സ​പ്പെ​ടു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Continue Reading

കോവിഡ് വ്യാപനം രൂക്ഷം ; ലോക്‌ഡോൺ പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാനത്തോടും സുപ്രീംകോടതി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് തടയാനായി ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ഉപദേശിച്ച് സുപ്രീംകോടതി. സമ്പൂര്‍ണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ പറഞ്ഞത്. ഇന്നലെയാണ് കോടതിയുടെ നിര്‍ദേശമുണ്ടായത്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങൾ മതി എന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസവും പറഞ്ഞത്. സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൌണ്‍ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം. 15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ള ജില്ലകളില്‍ ലോക്ക്ഡൌണ്‍ […]

Continue Reading

സിദ്ധീഖ് കാപ്പനെ വിദഗ്ദ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റണം: സുപ്രീം കോടതി

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തിരുന്നു. എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലേക്കോ മാറ്റണം. യു.പി. സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളി ക്കളഞ്ഞാണ് തീരുമാനം.

Continue Reading

വാക്സിൻ ഉത്പാദകർ പല വില ഈടാക്കുന്നത് എങ്ങനെ; ചോദ്യങ്ങളുമായി സുപ്രിംകോടതി

ദൽഹി:രാജ്യത്തെ വ്യത്യസ്ത വാക്സിൻ വിലയിൽ നി‍‍ർണായക ഇടപെടലുമായി സുപ്രിംകോടതി. വിഷയത്തിൽ കേന്ദ്രസ‍‍ർക്കാ‍ നിലപാട് അറിയിക്കണമെന്ന് കോടതി നി‍‍‍ദേശിച്ചു. വാക്സിൻ വില നിർണയിക്കാൻ അവലംബിച്ച യുക്തിയും മാർഗവും എന്താണെന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ വാക്സിൻ ആവശ്യകത എത്രയെന്നും അറിയിക്കാൻ നിർദേശിച്ച കോടതി അധികാരം പ്രയോ​ഗിക്കേണ്ടക് ഇപ്പോഴല്ലേയെന്നും കേന്ദ്ര സർക്കാരിനോട് ചോദിച്ചു. പല ഉത്പാദകർ പല വില ഈടാക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ മുതിർന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. […]

Continue Reading

സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണം; യുപി സർക്കാരിനോട് സുപ്രീംകോടതി

യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി. സാധ്യമെങ്കിൽ ഇന്നു തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വീഡിയോ കോൺഫറൻസ് വഴി ഭാര്യയുമായി സംസാരിക്കാൻ കോടതി കാപ്പന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല അപേക്ഷ പരിഗണിച്ചത്. ഭാര്യ റൈഹാനത്ത് അഭിഭാഷകൻ വിൽസ് മാത്യു വഴി നൽകിയ കത്തിൽ വാദംകേൾക്കുകയായിരുന്നു […]

Continue Reading

സുപ്രീം കോടതി 48 ആം ചീഫ് ജസ്റ്റിസായി എൻ വി രമണ ചുമതലയേറ്റു

സുപ്രീംകോടതി 48 ചീഫ് ജസ്റ്റിസായി എം വി രമണ ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽനടന്ന ചടങ്ങിൽ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.. 1957 ൽ ആന്ധ്രയിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. ആന്ധ്രയിൽ നിന്നുള്ള രണ്ടാമത്തെ ചീഫ്ജസ്റ്റിസ് കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് എസ്.എ ബോബ്ഡേ വിരമിച്ച ഒഴിവിൽ നിയമിതനായ രമണ 2022 ആഗസ്റ്റ് 26വരെ ചീഫ് ജസ്റ്റിസ് പദവി വഹിക്കും.

Continue Reading