തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു

ദിണ്ടിഗൽ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ രാജാകാപട്ടിയിൽ നിന്നുള്ള ബാലകൃഷ്ണൻ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.നടുറോഡിൽ വെച്ചാണ് ബാലകൃഷ്ണൻ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. ശേഷം ഉടൻ തന്നെ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും മുറിവുകളിൽ നിന്ന് രക്തം വാർന്ന് ബാലകൃഷ്ണൻ മരിച്ചിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]

Continue Reading

തമിഴ്നാട്ടിൽ റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചു

ചെന്നൈ • തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധനത്തിനുള്ള ഓർഡിനൻസിനു ഗവർണർ ആർ.എൻ.രവി അംഗീകാരം നൽകി. വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ഇതു നിയമമായി മാറിയേക്കും. ഓൺലൈൻ ഗെയിമുകൾ കളിച്ച് കടുത്ത സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യകൾ വർധിച്ചതോടെ ഇത്തരം ഗെയിമുകൾ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്‌നോളജിസ്റ്റ് ഡോ.ശങ്കരരാമൻ, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാർ, അഡീഷനൽ ഡിജിപി വിനീത് ദേവ് […]

Continue Reading

തമിഴ്‌നാട്ടിൽ വിദ്യാർഥിനി ജീവനൊടുക്കി; 3 ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചത്. വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. മാതാപിതാക്കൾ ജോലിക്കായും മുത്തശ്ശി കടയിലേക്കും പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് മൃതദേഹം ശിവകാശി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൂന്ന് ദിവസത്തിനിടെ തമിഴ് നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പെൺകുട്ടിയാണ് ശിവകാശിയിലേത്.

Continue Reading

അധ്യാപികയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഗ്രൂപ്പ് സെക്‌സ്, വീഡിയോ പോണ്‍സൈറ്റുകള്‍ക്ക് വിറ്റെന്ന് സംശയം

തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കിയ ഗ്രൂപ്പ് സെക്‌സ് കേസില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍, 42-കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മധുരയിലെ ഒരു സ്‌കൂള്‍ അധ്യാപിക ക്ലാസിലെ മൂന്ന് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഗ്രൂപ്പ് സെക്‌സ് നടത്തി എന്നാണ് കേസ്. 42-കാരിയായ അധ്യാപിക വാടകയ്ക്ക് താമസിക്കുന്നു വീട്ടില്‍ വെച്ചാണ് ഗ്രൂപ്പ് സെക്‌സ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ […]

Continue Reading

കേരളത്തില്‍ 10 തമിഴ്‌നാട്ടില്‍ ബസ് നിരക്ക് അഞ്ച്; സ്ത്രീകള്‍ക്ക് സൗജന്യം

കേരളത്തില്‍ ബസ് യാത്രാ നിരക്കില്‍ വര്‍ധനവ് വന്നതിന് പിന്നാലെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നിരക്കുകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാണ്. കേരളത്തിനെ അപേക്ഷിച്ച് നേരിയ കുറവ് മാത്രമാണ് തമിഴ്‌നാട്ടിലെ ഡീസല്‍ വില. എന്നാല്‍ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രവും.അഞ്ച് രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബസില്‍ യാത്ര സൗജന്യവുമാണ്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്‌നാട്ടിലെ ബസ് […]

Continue Reading

ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

തമിഴ്‌നാട് വെല്ലൂരിൽ ചാർജിന് വെച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. ദുരൈവർമ (49) മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തിലെ പുക ശ്വസിച്ചാവാം  ഉറങ്ങുകയായിരുന്ന ഇരുവരും  മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ കണ്ടതെന്നും ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചെന്നും അയല്‍വാസികള്‍ പറയുന്നു. ഇ- ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. വാതില്‍ തകര്‍ത്ത് […]

Continue Reading

ലോക്ക്‌ഡൗൺ നീട്ടി തമിഴ്‌നാട്; ചെന്നൈയ്‌ക്ക് ആശ്വാസം,

ചെന്നൈ: കൊവിഡ്-19 കേസുകളിൽ നേരിയ കുറവ് സംഭവിച്ചെങ്കിലും തമിഴ്‌നാട്ടിൽ ലോക്ക്‌ഡൗൺ നീട്ടി. സംസ്ഥാനത്ത് ജൂൺ 14 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. കൊവിഡ് കേസുകൾ കൂടുതലുള്ള കോയമ്പത്തൂർ, മധുര, തിരുപ്പൂർ എന്നിവടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. 11 ജില്ലകളിലാണ് കർശന നിയന്ത്രണങ്ങൾ തുടരുക. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുരൈ എന്നിവയാണ് പതിനൊന്ന് ജില്ലകൾ. അതേസമയം, […]

Continue Reading

ജനങ്ങളെ കാക്കാൻ ‘കൊറോണദേവി’;തമിഴ്‌നാട്ടിൽ പുതിയ പ്രതിഷ്ഠയുമായി ക്ഷേത്രം അധികൃതർ

കൊറോണയുടെ ഭീകരതയിൽ നിന്നു നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ തമിഴ്‌നാട്ടിൽ ഒരുകൂട്ടം വിശ്വാസികൾ പുതിയൊരു ദേവിയെ കണ്ടെത്തിയിരിക്കുന്നത്; പേര് കൊറോണദേവി! കോയമ്പത്തൂരിനടുത്തുള്ള കാമാച്ചിപുരി ആതീനം ക്ഷേത്രം അധികൃതരാണ് പുതിയ ദേവിയെ സൃഷ്ടിച്ച് കോവിഡിനെ തുരത്താനൊരുങ്ങുന്നത്. കൊറോണദേവിയുടെ പേരിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠയും ആരംഭിച്ചിട്ടുണ്ട്. ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ദേവിയുടെ പ്രതിമ നിർമിക്കുന്നത്. പ്രതിമ തയാറായാൽ 48 ദിവസം പ്രത്യേക പ്രാർത്ഥന നടത്തും. മഹായാഗത്തിലേക്ക് ജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

Continue Reading

തമിഴ്നാട്ടിലെ പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: 16ാം തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ കലൈവാണർ അരങ്കം ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. താ​ൽ​കാലി​ക സ്​​പീ​ക്കർ പി​ച്ചാ​ണ്ടി അംഗങ്ങൾക്ക് സ​ത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും നാളെ തെരഞ്ഞെടുക്കും. സ്​​പീ​ക്ക​റാ​യി അ​പ്പാ​വു​വി​നെ​യും ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​റായി പി​ച്ചാ​ണ്ടിയെയും ആണ് ഡി.​എം.​കെ​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Continue Reading

അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ആന്‍റികറപ്ഷന്‍ തലപ്പത്ത് നിയമിച്ച് സ്റ്റാലിന്‍

സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമി ഇനി തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ സ്റ്റാലിന്‍റെ വാഗ്ദാനങ്ങളിലൊന്ന്, അധികാരത്തിലെത്തിയാല്‍ എഐഎഡിഎംകെ സര്‍ക്കാരിന്‍റെ കാലത്തെ അഴിമതി അന്വേഷിച്ച് ശക്തമായ നടപടി എടുക്കും എന്നായിരുന്നു. മുഖ്യമന്ത്രി ആയിരുന്ന എടപ്പാടി പളനിസ്വാമിക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുമായി നേരത്തെ ഡിഎംകെ, ഗവര്‍‌ണറെയും വിജിലന്‍സിനെയും സമീപിച്ചിരുന്നു. […]

Continue Reading