ഓണത്തിന് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി, കല്ല്യാണത്തിനും മരണത്തിനും പരമാവധി 20 പേര്‍; സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അറിയാം

കടകള്‍ രാവിലെ 7 മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം. കടകളില്‍ എത്തുന്നവര്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം.ഓണത്തിന് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി.കല്ല്യാണത്തിനും മരണത്തിനും പരമാവധി 20 പേര്‍.ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍.കടകള്‍ ആഴ്ചയില്‍ ആറ് ദിവസം തുറക്കാം. സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ■ഞായറാഴ്ച മാത്രം ലോക്ഡൗൺ ■കടകൾ എല്ലാ ദിവസവും തുറക്കുംപ്രവർത്തന സമയം രാവിലെ 7മണിമുതൽ 9 മണിവരെ ■ കടകളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിൻ എടുത്തവർ ആയിരിക്കണം. 72 മണിക്കൂറിൽ RTPCR […]

Continue Reading

ആശങ്ക വേണ്ട..! ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം കുവൈറ്റ് ആരോഗ്യമന്ത്രാലയം നല്‍കി. ഇതോടെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ല. വിദേശികളുടെ കുവൈറ്റിലേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനും ഉള്‍പ്പെടുന്നു. അതേസമയം കുവൈറ്റിലുള്ള എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു മാസത്തിനകം ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

രോഗികള്‍ക്കും ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക; നിയന്ത്രണം ഇന്ന് മുതൽ

മംഗളൂരു: ഇന്ന് മുതൽ രോഗികൾക്കും കർണാടകയിലേക്ക് പോവാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ചികിത്സക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ ആളുകളെ ഇന്നലെയും തലപ്പാടിയിൽ നിന്നും മടക്കി അയച്ചു. രണ്ട് ഡോസ് വാക്സിനെടുത്തവരെയും കർണാടകയിലേക്ക് കടത്തിവിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് പോവേണ്ട നിരവധി പേരുടെ യാത്ര ഇന്നലെയും മുടങ്ങി. ഇതോടെ കേരള […]

Continue Reading

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18 നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജില്ലയിലെ പിഎച്ച്‌സികളില്‍ വാക്‌സിനേഷന്‍ നല്‍കാന്‍ സൗകര്യം ഒരുക്കി

കാസര്‍കോട്: കര്‍ണാടകയില്‍ വിവിധ കോഴ്‌സുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്ന 18 നു മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിന് കാസര്‍കോട് ജില്ലയിലെ പിഎച്ച്‌സികളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ജൂണ്‍ 28 തിങ്കളാഴ്ച മുതല്‍ പരീക്ഷഹാള്‍ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി എച്ച്‌സിയില്‍ ഹാജരായി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.- കലക്ടര്‍ അറിയിപ്പില്‍ പറഞ്ഞു.

Continue Reading

പ്രവാസികള്‍ അറിയാന്‍, ഇനി മുതല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കൊവിഡ് പോര്‍ട്ടലില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പാസ്പോര്‍ട്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് ആരോഗ്യസേതു ആപ്പ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെയും പാസ്‌പോര്‍ട്ടിലെയും പേര് ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുന്നതിന് ഒറ്റത്തവണ പേര് മാറ്റാനും ആപ്പില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രം പുതിയ നയം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസം, […]

Continue Reading

പ്രവാസികള്‍ക്ക് വാക്സിനേഷന്‍ പ്രത്യേക പരിഗണന ;പാസ്‍പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് നല്‍കും

തിരുവനന്തപുരം: ജോലിക്കായോ പഠന ആവശ്യങ്ങള്‍ക്കായോ വിദേശത്ത് പോകുന്നവര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ പ്രത്യേക പരിഗണന നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിദേശ രാജ്യങ്ങളില്‍ അംഗീകാരമുള്ള കൊവിഷീല്‍ഡ് വാക്സിന്‍ തന്നെ ഈ വിഭാഗത്തിലുള്ളവര്‍ക്ക് നല്‍കും. ഒപ്പം രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്‍ക്കാനും തീരുമാനിച്ചു.

Continue Reading

കാസർഗോഡ് ജില്ലയിൽ 45 വയസിന് മുകളിലുള്ളവർക്കു വാക്സിനേഷൻ മെയ് 28 മുതൽ

മെയ് 28 ന് ജില്ലയിലെ 31 സ്ഥാപനങ്ങളില്‍ കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ ആര്‍ അറിയിച്ചു.45 വയസ്സിന് മുകളില്‍ പ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക്‌സിനെടുക്കാനുള്ള മുഴുവന്‍ ആള്‍ക്കാരും cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് വാക്‌സിന്‍ സ്വീകരിക്കണം.വാക്‌സിനേഷന്‍ കേന്ദ്രം, ലഭ്യമായ ഡോസ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു:കാഞ്ഞങ്ങാട്, ജില്ലാശുപത്രി (500), കാസര്‍കോട് ജനറല്‍ ആശുപത്രി(500), തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി (300), […]

Continue Reading

12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം യുഎഇ ആരംഭിച്ചു

യുഎഇ യിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചു.ഫൈസര്‍ ബയോടെക്, സിനോഫാം വാക്‌സിനുകളാണ് നല്‍കുന്നത്. രാജ്യത്തുടനീളമുള്ള 60 കൊവിഡ് സേവന കേന്ദ്രങ്ങളിലൂടെയാണ് വാക്‌സിന്‍ വിതരണം. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനും 16 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്‌സിനുമാണ് നല്‍കുന്നത്.

Continue Reading