കോവിഡോ? അതെന്താ? കാണാം വുഹാനിലെ ആഘോഷം

കോവിഡ് മഹാമാരി സുനാമിയായി ആഞ്ഞടിച്ചും ഇടയ്ക്കൊന്ന് പിന്‍വാങ്ങിയും വീണ്ടും ആഞ്ഞടിച്ചുമെല്ലാം ലോകരാജ്യങ്ങളെ പിടിച്ചുലയ്ക്കുകയാണ്. എന്നാല്‍ കോവിഡിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ളവര്‍ ഇങ്ങനെയൊരു വൈറസിനെ തന്നെ മറന്നുപോയെന്ന് തോന്നും അടുത്തിടെ പുറത്തുവന്ന വീഡിയോ കണ്ടാല്‍. പലരും മാസ്​ക്​ ഇടാതെയും സമൂഹ്യ അകലം പാലിക്കാതെയുമാണ് സംഗീതോത്സവത്തില്‍ പങ്കെടുത്തത്​. മെയ് ദിനം മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സ്ട്രോബെറി സംഗീതോത്സവത്തിലാണ് ആളുകള്‍ ഒത്തുകൂടിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ ഓണ്‍ലൈനിലായിരുന്നു. ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംഗീതോത്സവ സംഘാടകര്‍ അറിയിച്ചത്. […]

Continue Reading