കണ്ണൂര്‍- കോഴിക്കോട് റൂട്ടില്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു വാതകചോര്‍ച്ച.

Latest

കണ്ണൂർ ചാല ബൈപ്പാസിൽ പാചക വാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു . ലോറിയിൽ നിന്ന് വാതകം ചോരുന്നുണ്ട്. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് നിന്നും ആളുകളെ മാറ്റി.

അപകട സ്‌ഥലത്തേക്ക് ആളുകള്‍ വരാതിരിക്കാൻ വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയാണ്. വാതകച്ചോര്‍ച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ പരിശോധനയിലേ വ്യക്‌തമാവുകയുള്ളൂ. നിലവിൽ രണ്ട് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നത്. കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *