അധ്യാപക ഒഴിവ്

Latest കേരളം പ്രാദേശികം

*കാസർകോട്:* അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി (ഹൈസ്കൂൾ വിഭാഗം) വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17-ന് രാവിലെ 11-ന് സ്കൂളിൽ നടക്കും. ഫോൺ: 9447150276.

*പള്ളിക്കര:*

ജി.എം.യു.പി. സ്കൂൾ പള്ളിക്കരയിൽ ഹിന്ദി മുഴുവൻ സമയ അധ്യാപക ഒഴിവ്. അഭിമുഖം 17-ന് പകൽ രണ്ടിന്. ഫോൺ: 04672272203.

*മാതമംഗലം:*

മാതമംഗലം സി.പി.നാരായണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10.30-ന്.

*ചെറുപുഴ:*

കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാള അധ്യപക ഒഴിവുണ്ട്. അഭിമുഖം 18-ന് 11-ന്.

*പേരാവൂർ:* കുനിത്തല ഗവ. എൽ.പി. സ്കൂളിൽ ഒരു എൽ.പി.എസ്.ടി. തസ്തികയിൽ താത്‌കാലിക ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്.

*ഉളിക്കൽ:*

പെരുമ്പളളി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11- ന്.

*പടന്നക്കാട്:*

പടന്നക്കാട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. മലയാളം ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപികയെ നിയമിക്കുന്നു. അഭിമുഖം 17-ന് രാവിലെ 10-ന്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകുക.

*ചെർക്കള:*

എടനീർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 18-ന് രാവിലെ 11-ന് മണിക്ക് നടക്കും.

*കാസർകോട്:*

കുണിയ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.എ. മലയാളം വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17-ന് രാവിലെ 11-ന്‌ സ്കൂളിൽ.

*ബേത്തൂർപാറ:*

ഗവ. ഹയർ സെക്കൻഡറി സ്കൂൾ ബേത്തൂർപാറയിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഇക്കണോമിക്സ് ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

*അഞ്ചാം ക്ലാസ് പ്രവേശനം*

വെള്ളച്ചാൽ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളച്ചാലിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് 2022-23 അധ്യയനവർഷത്തിൽ അഞ്ചാം ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷ സ്കൂളിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ നേരിട്ട് നൽകാം. വാർഷിക വരുമാനപരിധി രണ്ട് ലക്ഷം രൂപയായിരിക്കണം. അപേക്ഷയോടൊപ്പം വിദ്യാർഥികളുടെ ജാതി, കുടുംബ വാർഷിക വരുമാനം, നാലാം ക്ലാസിലെ മാർക്ക് പട്ടിക എന്നിവ ഉൾപ്പെടുത്തണം.അപേക്ഷ മോഡൽ റസിഡൻഷ്യൽ സ്കൂളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും എസ്.സി. പ്രൊമോട്ടർമാർ മുഖേനയും ലഭിക്കും. അവസാന തീയതി മാർച്ച് 10. ഫോൺ: 04994256162.

*കംപ്യൂട്ടർ അസിസ്റ്റൻറ്‌ ഒഴിവ്*

കാസർകോട്‌: ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കാസർകോട്‌ ഓഫീസിൽ ഐ.സി.ജെ.എസിനു കീഴിൽ ഇ-പ്രോസിക്യൂഷൻ പ്രോജക്ടിൽ കംപ്യൂട്ടർ അസിസ്റ്റന്റിന്റെ ഒരു ഒഴിവ് ഉണ്ട്. കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 18 നും 36 നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്‌ എന്നിവ സഹിതം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, കോർട്ട് കോംപ്ലക്സ് വിദ്യാനഗർ, കാസർകോട്‌ എന്ന വിലാസത്തിൽ ഫെബ്രുവരി 22-നകം അപേക്ഷിക്കണം. ഫോൺ: 9497990475, 8590150776.

*അഭിമുഖം നാളെ*

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്മോൾ പൗൾട്രി ഫാർമർ അധ്യാപക ഒഴിവുണ്ട്. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം. അഭിമുഖം 17-ന് ഉച്ചയ്ക്ക് രണ്ടുമണി.

*ഹിന്ദി അധ്യാപക കോഴ്സ്‌*

കാസർകോട്: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള കേരള ഹിന്ദി പ്രചാരസഭയുടെ പയ്യന്നൂർ കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ ഹിന്ദി അധ്യാപക കോഴ്‌സിലേക്ക് പത്താംതരം വിജയിച്ചവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ-കാസർകോട് ജില്ലകളിലുള്ള പ്ലസ് ടു, ബി.എ., ബി.എസ്‌സി., ബി.കോം. എന്നിവയിൽ ഹിന്ദി മാത്രം ജയിച്ചവർക്കും അപേക്ഷിക്കാം. പട്ടികജാതി-പട്ടികവർഗ പിന്നാക്കവിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. അപേക്ഷാഫോറം ഓഫീസിൽനിന്ന് നേരിട്ടോ, തപാൽ മാർഗമോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രിൻസിപ്പൽ, കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം, താഴത്തുവയൽ, പെരുമ്പ, പയ്യന്നൂർ, 670307 എന്ന വിലാസത്തിൽ ഫെബ്രുവരി 25-ന് മുൻപ് ലഭിക്കണം. ഫോൺ: 9544078156.

*ജില്ലാതല ചിത്രരചനാമത്സരം 20-ന്*

കാസർകോട്: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സംസ്ഥാന ശിശുക്ഷേമസമിതിയുമായി സഹകരിച്ച് ജില്ലാതലത്തിൽ കുട്ടികൾക്കായി ദേശീയ ചിത്രരചനാമത്സരം സംഘടിപ്പിക്കും. 20-ന് നായന്മാർമൂല എൻ.എ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി ഉദ്ഘാടനം ചെയ്യും.കോവിഡ് ചട്ടങ്ങൾ പാലിച്ച് രാവിലെ 10 മുതൽ 12 വരെയാണ് മത്സരം. രജിസ്‌ട്രേഷൻ രാവിലെ ഒൻപതിന് തുടങ്ങും. നാലുവിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 22-ന് നടക്കേണ്ടിയിരുന്ന മത്സരം കോവിഡ് മൂന്നാം തരഗത്തെത്തുടർന്നാണ് മാറ്റിവെച്ചത്. അഞ്ചുമുതൽ ഒൻപതുവരെ പ്രായമുള്ള കുട്ടികൾ വൈറ്റ് ഗ്രൂപ്പിലും, 10-16 പ്രായത്തിലുള്ള കുട്ടികൾ ഗ്രീൻ ഗ്രൂപ്പിലും രജിസ്റ്റർ ചെയ്യണം. ഭിന്നശേഷിക്കാരായ അഞ്ചുമുതൽ പത്തുവരെ പ്രായമുള്ള കുട്ടികൾ യെല്ലോ ഗ്രൂപ്പിലും, 11 മുതൽ 18 വരെയുള്ള കുട്ടികൾ റെഡ് ഗ്രൂപ്പിലും രജിസ്റ്റർ ചെയ്യണം. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ സംസ്ഥാനതല മത്സരങ്ങളിലേക്കും സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ ദേശീയ ചിത്രരചനാ മത്സരത്തിലേക്കും പരിഗണിക്കും. ദേശീയ ചിത്രരചനാമത്സരത്തിലെ വിജയിക്ക് 18 വയസ്സ് പൂർത്തിയാകുന്നതുവരെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ സ്കോളർഷിപ്പ് നൽകും. വിജയികൾക്ക് കാഷ് അവാർഡ്, മെഡൽ, സർട്ടിഫിക്കറ്റ് എന്നിവയും നൽകും. ഫോൺ: 9961001616.

Leave a Reply

Your email address will not be published. Required fields are marked *