▪️കുമ്പള: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ കുമ്പളയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ്സയൻസിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28-ന് രാവിലെ 11.30-ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. ഫോൺ: 04998 215615, 8547005058.
പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്
▪️നീലേശ്വരം: ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു.
അപേക്ഷകൾ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ഒക്ടോബർ 10 വരെ സ്വീകരിക്കും. അപേക്ഷാഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽനിന്നും നീലേശ്വര അസി. കമ്മിഷണറുടെഓഫീസിൽനിന്നും സൗജന്യമായി ലഭിക്കും.
ഇൻസ്ട്രക്ടറുടെ ഒഴിവ്
▪️രാജപുരം: കോടോത്ത് ഗവ. ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡ്വിഭാഗത്തിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്.
അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന് എരുമക്കുളത്തെ ഐ.ടി.ഐ. ഓഫീസിൽ. ഫോൺ: 9447734517.