ബോവിക്കാനം എ.യു.പി.സ്കൂളിലെ അധ്യാപകർ അമ്മങ്കോട് അംഗനവാടി പൊതു പഠന കേന്ദ്രത്തിലേക്ക് ടി.വി.നൽകി

Latest പ്രാദേശികം

മുളിയാർ: ബോവിക്കാനം എ.യു.പി.സ്കൂളിലെ
അധ്യാപകർ അമ്മങ്കോട് അംഗനവാടി പൊതുപഠന കേന്ദ്രത്തിലേക്ക്
ടി.വി.നൽകി.കൈമാറൽ ചടങ്ങ്
പി.ടി.എ. പ്രസിഡണ്ട് ബി.എം.ഹാരിസിൻ്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് സ്വിച്ച് ഓൺ നിർവ്വഹിച്ചു. പ്രധാന അധ്യാപിക പ്രേമബിന്ദു സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൾ ഖാദർ, അധ്യാപകരായ വേണുകുമാർ,
രാധാകൃഷ്ണൻഅംഗനവാടി വർക്കർ
ലക്ഷ്മി പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രജ്ഞിത്ത് മാസ്റ്റർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *