തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകനെ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു. കൊടുങ്ങല്ലൂർ സ്വദേശി റെജിലിനെയാണ് ചോദ്യം ചെയ്യുന്നത്. കുഴൽപ്പണം തട്ടിയെടുത്ത ശേഷം ദീപക്കിൽനിന്ന് മൂന്നു ലക്ഷം രൂപ റെജിൽ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇതിനെ തുടർന്നാണ് റെജിലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുന്നത്. കവർച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ.