തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ക്ഷേത്രം ഭരണ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
കൊവിഡിന്റെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്നും ഇത് ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി മറി കടക്കാന്‍ സാധിക്കയുള്ളൂവെന്നും ഭരണ സമിതി ഭാരവാഹികള്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
പദ്മനാഭസ്വാമി ക്ഷേത്രം ഭരണ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ ആണ് കോടതിയില്‍ ക്ഷേത്രം നടത്തിപ്പ് സംബന്ധിച്ച പ്രതിസന്ധികള്‍ ബോധിപ്പിച്ചത്.
ജീവനക്കാരുടെ ശമ്പളമടക്കം മാസം 1.25 കോടി രൂപ ക്ഷേത്രത്തിന് ചെലവുണ്ടെന്നും എന്നാല്‍ 50 മുതല്‍ 60 ലക്ഷം രൂപ വരെ മാത്രമാണ് ഇപ്പോള്‍ ക്ഷേത്രത്തിന് മാസ വരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.