ഗൃഹനാഥന്‍ മരിച്ചനിലയില്‍; സിപിഐഎം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യാ കുറിപ്പ്

Latest കേരളം പ്രാദേശികം

പത്തനംതിട്ട: പെരുനാട് ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വെയിറ്റിങ് ഷെഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം.

ബാബു എഴുതിയിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പുള്ള ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പില്‍ ആരോപിക്കുന്നത്. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തന്നെ ഉപദ്രവിച്ചതായി കത്തില്‍ പറയുന്നുണ്ട്.

ബാബു ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ കുറിപ്പില്‍ തന്റെ മരണ കാരണം വീടിനകത്തെ ഡയറിയില്‍ എഴുതി വെച്ചതായി പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡയറി കണ്ടെത്തിയത്.

മരിച്ച ബാബു സിപിഐഎം അനുഭാവിയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആത്മഹത്യാ കുറിപ്പ് ബാബു എഴുതിയത് തന്നെയാണോ എന്ന കാര്യം പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *