വീടിന് തീപ്പിടിച്ചു; എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ച് മരണം

Latest കേരളം

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരില്‍ വീടിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍ എന്നയാളുടെ വീടിനാണ് തീപ്പിടിച്ചത്.

രണ്ട് നിലയുള്ള വീടാണിത്.പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഹില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്.

പ്രതാപന്റെ മൂത്തമകന്‍ നിഹിലിന് ഗുരുതരമായി പൊള്ളലേറ്റു.ഗുരുതരമായി പരുക്കേറ്റ നിഖിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

മൂന്ന് മക്കളാണ് പ്രതാപനുള്ളത്. ഇതില്‍ ഒരാള്‍ ബിസിനസ് ആവശ്യവുമായി മുംബൈയിലാണ് ഉള്ളത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എല്ലാ മുറികളിലും എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *