മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു

Latest ഇന്ത്യ കേരളം

മൊഗ്രാൽ: കുമ്പള പഞ്ചായത്ത്‌ 18ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി (മൊഗ്രാൽ ) യുടെ നേതൃത്വത്തിൽ വാർഡിലെ നൂറോളം നിർധനരായ കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

മുസ്ലിം ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ ബഷീർ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് ലീഗ് ട്രഷറർ ടി എം ശുഹൈബ് എന്നിവർ ചേർന്ന് വിതരണോദ്‌ഘാടനം നിർവഹിച്ചു.

കെ.എം.സി.സി ദുബൈ -മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി ഡോ: ഇസ്മയിൽ, വാർഡ് ലീഗ് പ്രസിഡന്റ് പി.എ ആസിഫ്, ജന:സെക്രട്ടറി ടി.കെ ജാഫർ, ട്രഷറർ മുഹമ്മദ് എം എ, ദുബൈ ഗ്രീൻ സ്റ്റാർ പ്രസിഡന്റ് എം.ജി.എ റഹ്മാൻ, എച്ച്.എം കരീം, അബ്ദുല്ല ഗ്രീൻ പീസ്, മുർഷിദ് മൊഗ്രാൽ, ഇർഫാൻ യു.എം, അബ്ദുല്ല കടവത്ത്, ഖലീൽ.എം , നൂഹ്. കെ.കെ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *