ജാഫറിന്റെ ദുരൂഹ മരണം. അന്വേഷണം നടത്താൻ ഡി ജി പി ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Latest പ്രാദേശികം

മേൽപറമ്പ: 2021മെയ് 10ന് ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത ജാഫറിന്റെ മരണത്തെക്കുറിച്ചും, സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണമാവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീൻ കെ.മാക്കോട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഡി ജി
പി ക്ക് നിർദ്ദേശം നൽകിയത്. യുവാവിന്റെ മരണത്തിന് ശേഷം സഹോദരിക്കും ഭർത്താവിനും കുട്ടികൾക്കും കുടുംബത്തിനും വീട്ടിൽ താമസിക്കാൻ കഴിയാത്ത വിധത്തിൽ മുതൽ മുടക്കിയവർ എന്ന നിലയിൽ വീട്ടിൽ വന്ന് ശല്യം ചെയ്യുന്നതായും, അതിനെതിരെ ശക്തമായ നിയമ നടപടികൾ വേണമെന്നും, യുവാക്കളെ വഴിതെറ്റിച്ച് പണമിരട്ടിപ്പിക്കുന്ന സംഘങ്ങൾക്കെതിരെ നടപടി വേണമെന്നും ജില്ലാ ജനകീയ നീതി വേദി ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *