കാസര്‍കോട്: അത്യാസന്ന നിലയിലായ രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചു.
കൂരാംകുണ്ട് സ്വദേശിയായ സേവ്യറിനെ (സാബു) ആശുപത്രിയിലെത്തിക്കാനാണ് പിക്കപ്പ് വാന്‍ ഉപയോഗിച്ചത്.
ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചിരുന്നു.
മെയ് മൂന്നിന് സാബുവിന്റെ ഭാര്യ ആനി സാബുവിന് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം മൂർചിച്ചതല്ലാത്തതിനാൽ ആനിയോടും കുടുംബത്തോടും വീട്ടിൽ ക്വാറന്റയിനിൽ കഴിയാൻ ആരോഗ്യ വകുപ്പ് പറയുകയായിരുന്നു.
ഭാര്യയുടെ കരച്ചില്‍ കണ്ട് ആംബുലന്‍സ് എത്താന്‍ കാത്ത് നില്‍ക്കാതെ നാട്ടുകാര്‍ പിക്കപ്പ് വാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് വിവരം.
ആദ്യം നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും സേവ്യറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അനിത അലമുറയിട്ട് കരഞ്ഞത് കൊണ്ടാണ് ആംബുലന്‍സിന് കാത്ത് നില്‍ക്കാതെ പിക്കപ്പ് വാനില്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പിക്കപ്പ് വാനില്‍ കൊണ്ടുപോയതില്‍ പരാതിയില്ലെന്ന് മരിച്ച സാബുവിന്റെ ഭാര്യ അനിതയും വ്യക്തമാക്കി.