സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം, ആഴ്ചയില്‍ അഞ്ചു ദിവസം മാത്രം ജോലിയെന്ന് ശമ്പള പരിഷ്‌കരണ കമീഷന്‍

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശമ്ബള പരിഷ്‌കരണ കമീഷന്‍ ശിപാര്‍ശ.
57 വയസായി ഉയര്‍ത്തണമെന്നാണ് ശിപാര്‍ശ. ശമ്ബള പരിഷ്‌കരണ കമീഷന്റെ രണ്ടാമത്തേതും അവസാനേത്തുമായ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ശിപാര്‍ശ ചെയ്യുന്നത്.

അവധി ദിവസങ്ങള്‍ വര്‍ഷത്തില്‍ 12 ദിവസമാക്കണം. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി. ജോലി സമയത്തിലും ക്രമീകരണത്തിന് ശമ്ബള പരിഷ്‌കരണ കമീഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.

ജോലി സമയം രാവിലെ ഒമ്ബത് മുതല്‍ അഞ്ചു മണി വരെയാക്കണം. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണം. ബോര്‍ഡില്‍ മാനേജ് മെന്റ് പ്രതിനിധി വേണമെന്നും ശിപാര്‍ശകളില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *