വിദ്യാനഗർ: മുളിയാർ നുസ്രത്ത് നഗറിൽ പൊതു കളിക്കളത്തിന് പ്ലാൻ്റേഷൻ അധീന സ്ഥലം വിട്ടുകിട്ടുന്നതിന് സർക്കാർ തലത്തിൽ ഇടപെടൽ അഭ്യർത്ഥിച്ച് ബോവിക്കാനം വാർഡ് വികസന സമിതി നേതൃത്വത്തിൽ ഉദുമ നിയോജക മണ്ഡലം എം.എൽ.എ.അഡ്വ. സി.എച്ച്.കുഞ്ഞമ്പു വിന് നിവേദനം സമർപ്പിച്ചു.
നിരവധി കായിക പ്രതിഭകൾക്ക് ജന്മം നൽകിയ ഗ്രാമമാണ് മുളിയാർ.ഈ രംഗത്ത് ഒട്ടനവധി പ്രതിഭകൾ
വളർന്നുവരുന്നത് ഏറെ ആശാവഹമാണ്.
മുളിയാറിൻ്റെ വലീയ ഭാഗം ഭൂമി വനം വകുപ്പിൻ്റെയും, പ്ലാൻ്റേഷൻ കോർപറേഷൻ്റെയും അധീനതയിലാണ്.
ബാക്കി ഭാഗം കാർഷിക ഇടങ്ങളാണ്.നാടിൻ്റെ അഭിവൃദ്ധി അടയാള പ്പെടുത്തുന്നതിൽ ആരോഗ്യമുള്ള ജനതക്കും,കലാ- കായിക പ്രതിഭകൾക്കും നിർണ്ണായക പങ്കുണ്ട്. മുളിയാറിൽ പൂർണ്ണ സജ്ജീകരണമുള്ള
പ്ലേഗ്രൗണ്ടോ,ഇൻഡോർ സ്റ്റേഡിയങ്ങളോ ഇല്ലാത്തത് യുവാക്കളെ ഏറെ നിരാശ പ്പെടുത്തുന്നതാണ്. സർക്കാർ ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച്
ഒരു കളിക്കളം അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കാൻമുളിയാർ ഗ്രാമ പഞ്ചായത്തിൽ ഏറ്റവും അനുയോജ്യ ഇടം ബോവിക്കാനം ടൗണിന് 500 മീറ്റർ ദൂരത്തുള്ള നുസ്രത്ത് നഗറാണ്. നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് നിവേദനം കൈമാറി. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, ആസൂത്രണ സമിതി അംഗങ്ങളായ കെ.ബി. മുഹമ്മദ് കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, പൊതുപ്രവർത്തകരായ
കെ.അബ്ദുൽ ഖാദർ കുന്നിൽ,അബ്ദുൾ ഖാദർ മുക്രി, അബൂബക്കർ ചാപ്പ, സിദ്ധീഖ് ബോവിക്കാനം, അഹമ്മദ് മൂലയിൽ, അബ്ദുല്ല സൗത്ത്, നുസ്രത്ത്,ഉമ്മർ ബെള്ളിപ്പാടി,സിദ്ധീഖ് കുണിയേരിസംബന്ധിച്ചു.