പുതുക്കിയ ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍

Latest കേരളം

സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതിന് അനുസൃതമായി മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

സ്വിഫ്റ്റ് ബസുകള്‍ക്കുണ്ടായ അപകടം ഗൗരവമുള്ളതല്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുള്ള ശമ്പളം ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അടുത്തമാസം ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തീരുമാനിക്കാനുള്ള കമ്മീഷനെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ജനുവരിയില്‍ നിന്ന് ഏപ്രിലിലെത്തുമ്പോള്‍ 60 കോടി രൂപയുടെ അധിക ചെലവാണ് പ്രതിമാസം കെ.എസ്.ആര്‍ടിസിക്കുള്ളത്. ധനവകുപ്പിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ശമ്പളം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *