സ്‌കൂടറും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

Latest കേരളം

സ്കൂടറും കാറും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പടന്ന കൊട്ടയന്താർ സ്വദേശി അശ്കർ അലി (20) ആണ് മരിച്ചത്. പെരുമ്പയിലെ എസ് ടി പി ജഅഫർ പടന്നയിലെ വി കെ റസിയ ദമ്പതികളുടെ മകനാണ്.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ പയ്യന്നൂരിനടുത്ത് പുഞ്ചക്കാടാണ് അപകടം സംഭവിച്ചത്. പയ്യന്നൂർ ഭാഗത്തുനിന്ന് രാമന്തളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂടറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അശ്കർ അലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പയ്യന്നൂർ ഫിനിക്സ് കോളജിലെ സി എ വിദ്യാർഥിയാണ്.

സഹോദരി: ശഹർബാൻ.

പരിയാരം കണ്ണൂർ മെഡികൽ കോളജ് ആശുപത്രി മോർചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർടം നടപടികൾക്ക് ശേഷം ഞായറാഴ്ച ഉച്ചയോടെ പടന്നയിൽ എത്തിച്ച് ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *