മല്ലം: വർഷങ്ങളായി തകർന്ന് ശോചനീയവസ്ഥയിലായ പൈക്ക- മല്ലം- ബോവിക്കാനം റോഡിന്റെ രണ്ടാം ഘട്ട ടാറിംഗ് പ്രവർത്തി നടത്തുന്നതിന് വേണ്ടി കാസറഗോഡ് എം.പി ശ്രീ രാജ് മോഹൻ ഉണിത്താന്റെ ഇടപെടലിന്റെ ഭാഗമായി പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെട്ത്തി (പി.എം. ജി.എസ് വൈ ) 5.30 കിലോ മീറ്റർ റോഡ് പ്രവർത്തിക്കായി 3.26 ലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിന്റെ ടെണ്ടർ കഴിഞ്ഞ ഏതാനു ദിവസം മുമ്പ് തിരുവന്തപുരത്ത് വെച്ച് നടന്നിരുന്നു.
ഇതിന്റെ നടപടി ക്രമങ്ങളാണ് പൂർത്തിയായത്.
ചട്ടംഞ്ചാൽ TD& A കൺഷെക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്.
പ്രസ്തുത റോഡിലുടെയുള്ള പലബസ്സുകളും സർവ്വീസ് നിർത്തിവെച്ചതും, ഓട്ടോ ടാക്സികൾ കടന്ന് വരാൻ തയ്യാറവാത്തതും, മല്ലം ക്ഷേത്രത്തിലേക്കും, പൈക്ക മഖാമിലേക്കും എത്തുന്ന തീർത്ഥാടകരും ,വിദ്യാർത്ഥികളു അനുഭവിക്കുന്ന യാത്ര ദുരിതങ്ങളടക്കം ഈ റോഡിന്റെ ശോചനീയ അവസ്ഥ ചൂണ്ടി കാട്ടി ടെണ്ടർ അടക്കമുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ അങ്ങ് അടിയന്തിരമായും ഇടപ്പെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുളിയാർ ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് എം.പി. രാജ് മോഹൻ ഉണിത്താന് നിവേദനം നൽകിയിരുന്നു.