പൊയിനാച്ചി: പൊയിനാച്ചി പറമ്പിൽ സ്വർണ്ണപ്പണിയെടുക്കുന്ന സി വേണുഗോപാലൻ, സി പവിത്രൻ എന്നിവരുടെ പേഴ്സും ബാഗും ഇന്നലെ ഉച്ചക്ക് 2 മണിക്കും 3 മണിക്കുമിടയിൽ പറമ്പിലെ സ്വർണ്ണപ്പണിശാലയിൽ നിന്ന് മോഷണം പോയി.
വേണുവിന്റെ പേഴ്സിൽ ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ഷൻ ഐ ഡി, എ ടി എം കാർഡ് 4 എണ്ണം, 1500 രൂപ എന്നിവയാണ് ഉണ്ടായിരുന്നത്.
പവിത്രൻ്റെ ബാഗിൽ ഉണ്ടായിരുന്നത് ബാങ്ക് പാസ് ബുക്ക് യൂണിയൻ ബാങ്ക്, ATM കാർഡ് യൂണിയൻ ബാങ്ക്, പോസ്റ്റൽ ഇൻഷുറൻസ് പാസ് ബുക്ക്, 6000 രൂപ.
മേൽപറമ്പ് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.