കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നാളെ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 445 പുതിയ പച്ചത്തുരുത്തുകള്‍ക്ക് തുടക്കം കുറിക്കും. 1400 ലധികം പച്ചത്തുരുത്തുകള്‍ നിലവില്‍ സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു വര്‍ഷം മുതല്‍ ആറു മാസം വരെ കാലം പിന്നിട്ടവയുണ്ട്. തിരുവനന്തപുരം- 32, കൊല്ലം- 75, പത്തനംതിട്ട- 11, ആലപ്പുഴ -7, കോട്ടയം -30, ഇടുക്കി -7, എറണാകുളം- 5, തൃശൂര്‍ -30, പാലക്കാട് -88, മലപ്പുറം -20, കോഴിക്കോട് -20, വയനാട് -2, കണ്ണൂര്‍ -30, കാസര്‍ഗോഡ് -88 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ആരംഭിക്കുന്ന പുതിയ പച്ചത്തുരുത്തുകള്‍.
